ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡൈ സ്‌നാനയും എഡൈ സ്‌നാനയും നിരോധിച്ചു

മംഗളൂരു: സവര്‍ണ ആധിപത്യത്തിന്‍റെ ഉദാഹരണമായി ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡൈ സ്‌നനായും എഡൈ സ്‌നാനയും നിരോധിച്ചു. ബ്രാഹ്മണര്‍ കഴിച്ചു കഴിഞ്ഞ ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങിനെയാണ് മഡൈ സ്‌നാനം എന്നും പ്രസാദം നിവേദിച്ച ഇലയില്‍ ഉരുളുന്നതിനെ എഡൈ സ്‌നാനം എന്നും അറിയപ്പെട്ടിരുന്നു. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ഈ ദുരാചാര ചടങ്ങുകള്‍ നിരോധിച്ച കാര്യം അറിയിച്ചത്. എറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു ഈ ചടങ്ങുകള്‍.ഇത്  അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിപിഎം അടക്കമുള്ളവരുടെ നേതൃത്വത്തില്‍ […]