യുവതിയെ വെട്ടി നുറുക്കി ശരീരഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

മംഗളൂരു: യുവതിയെ വെട്ടി നുറുക്കി ശരീരഭാഗങ്ങള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താമസിക്കുന്ന അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍(36), ഭാര്യ വിക്‌ടോറിയ മത്തായിസ്(46) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ മങ്കിസ്റ്റാന്‍ഡ് അമര്‍ ആല്‍വാ റോഡില്‍ താമസിക്കുന്ന പൊളാളി മൊഗരു സ്വദേശിനി ശ്രീമതി ഷെട്ടി(35)യാണു ശനിയാഴ്ച കൊല്ലപ്പെട്ടത്. ജോണസ് നന്ദിഗുഡ്ഡെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്നു. നഷ്ടത്തിലായതോടെ അടുത്തിടെ അടച്ചു. കട […]

തല ഹെല്‍മിറ്റനകത്ത്, കുറച്ച് ശരീര ഭാഗങ്ങള്‍ ചാക്കില്‍; മംഗളൂരുവില്‍ യുവതിയുടെ അരും കൊല

മംഗളൂരു: മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടത്. പൊളാളി മൊഗരു സ്വദേശിനിയാണ്. നാഗോരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ സ്‌കൂട്ടറില്‍ നിന്നും മൃതദേഹത്തിന്‍റെ കുറച്ചുഭാഗങ്ങള്‍ ലഭിച്ചു. മൃതദേഹത്തിന്‍റെ തലയും കുറച്ചു ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ചില ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും കഴിഞ്ഞ ദിവസം […]

പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മംഗളൂരു: പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം വിലയുളള സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ടു കേസുകളിലായാണ് 27,56,436 രൂപ വിലവരുന്ന സ്വര്‍ണപ്പേസ്റ്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കാസര്‍ഗോട് കമ്പാര്‍ സാബിര്‍ മന്‍സിലില്‍ അബൂബക്കര്‍ മുഹമ്മദില്‍ നിന്നാണ് 9.80 ലക്ഷം രൂപ വിലവരുന്ന 303.210 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടിച്ചെടുത്തത്. ഇത്തരത്തില്‍ നാല് ഉണ്ടകളാണ് അബൂബക്കര്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. ഈ മിശ്രിതത്തില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്താണ് കസ്റ്റംസ് അധികൃതര്‍ വില നിശ്ചയിച്ചത്. ചൊവ്വാഴ്ച വൈകീട്ട് […]

ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡൈ സ്‌നാനയും എഡൈ സ്‌നാനയും നിരോധിച്ചു

മംഗളൂരു: സവര്‍ണ ആധിപത്യത്തിന്‍റെ ഉദാഹരണമായി ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡൈ സ്‌നനായും എഡൈ സ്‌നാനയും നിരോധിച്ചു. ബ്രാഹ്മണര്‍ കഴിച്ചു കഴിഞ്ഞ ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങിനെയാണ് മഡൈ സ്‌നാനം എന്നും പ്രസാദം നിവേദിച്ച ഇലയില്‍ ഉരുളുന്നതിനെ എഡൈ സ്‌നാനം എന്നും അറിയപ്പെട്ടിരുന്നു. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ഈ ദുരാചാര ചടങ്ങുകള്‍ നിരോധിച്ച കാര്യം അറിയിച്ചത്. എറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു ഈ ചടങ്ങുകള്‍.ഇത്  അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിപിഎം അടക്കമുള്ളവരുടെ നേതൃത്വത്തില്‍ […]

മംഗളൂരുവില്‍ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

മംഗളൂരു: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം ആണപ്പാറ സ്വദേശി അനൂപാണ് മരിച്ചത്. മംഗളൂരുവിലെ തൊക്കോട്ട് ജംക്‌ഷനില്‍ പുലര്‍ച്ചെ 12ന് നിയന്ത്രണം വിട്ട് അനൂപ് സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. കെ.എസ്. ഹെഗ്‌ഡെ ആശുപത്രി ജീവനക്കാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അനൂപിന്‍റെ മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.    

മകനു പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഉള്ളി

മംഗളൂരു: മക പിറന്നാളിനു പിതാവ് ആമസോണില്‍ നിന്നു കളിപ്പാട്ടം ഓര്‍ഡര്‍ ചെയ്തു. 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റാണു പിതാവ് മകന്റെ അഞ്ചാം പിറന്നാളിന് ഓര്‍ഡര്‍ ചെയ്തത്. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫിയാണു കുട്ടിക്കു സര്‍പ്രൈസ് നല്‍കാം എന്നു കരുതി ഓണ്‍ലൈന്‍ വഴി പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ വിമാനത്തിനു പകരം കണ്ടത് ഉള്ളിയായിരുന്നു. പിതാവ് ഇതു സംബന്ധിച്ച്‌ ആമസോണ്‍ അധികൃര്‍ക്കു പരാതി നല്‍കി. […]

അമ്മയുടെ ജന്മദിനാഘോഷത്തിനിടയില്‍ മകള്‍ക്ക് അന്ത്യം

മംഗളൂരു: അമ്മയുടെ ജന്മദിനാഘോഷത്തിനിടയില്‍ മകള്‍ക്ക് അന്ത്യം. അമ്മയുടെ നൂറാം ജന്മദിനത്തിലാണ് എഴുപത്തിയഞ്ചുകാരിയായ മകള്‍ കുഴഞ്ഞുവീണ് മരിച്ചത്. മംഗളൂരുവില്‍ ഗ്ലാഡിസ് ഡിസൂസ എന്ന വയോധികയുടെ പിറന്നാള്‍ ദിനത്തിലാണ് നാടകീയ സംഭവങ്ങള്‍. ഇവരുടെ മകള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഗ്ലോറിയ തളര്‍ന്ന് വീഴുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്ലോറിയയുടെ മരണം സംഭവിച്ചു. ബോലാര്‍ റോസാരിയോ കത്തീഡ്രലിനോട് അനുബന്ധിച്ചുള്ള നിംഫാ സദന്‍ വൃദ്ധ സദനത്തിലാണ് ആഘോഷം നടന്നത്. കേക്ക് മുറിച്ചതിന് ശേഷം വികാരാധീനയായി സംസാരിച്ച ഗ്ലോറിയ ഒരു കവിതയും ചൊല്ലിയിരുന്നു. ഇതിന് ശേഷമാണ് […]