മകനു പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഉള്ളി

മംഗളൂരു: മക പിറന്നാളിനു പിതാവ് ആമസോണില്‍ നിന്നു കളിപ്പാട്ടം ഓര്‍ഡര്‍ ചെയ്തു. 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റാണു പിതാവ് മകന്റെ അഞ്ചാം പിറന്നാളിന് ഓര്‍ഡര്‍ ചെയ്തത്. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫിയാണു കുട്ടിക്കു സര്‍പ്രൈസ് നല്‍കാം എന്നു കരുതി ഓണ്‍ലൈന്‍ വഴി പിറന്നാള്‍ സമ്മാനം ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ പാര്‍സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ വിമാനത്തിനു പകരം കണ്ടത് ഉള്ളിയായിരുന്നു. പിതാവ് ഇതു സംബന്ധിച്ച്‌ ആമസോണ്‍ അധികൃര്‍ക്കു പരാതി നല്‍കി. മുഴുവന്‍ തുകയും റീഫണ്ട് ചെയ്തു നല്‍കാം എന്ന് അതികൃതര്‍ അറിയിച്ചതായി ഷാഫി പറയുന്നു.

prp

Related posts

Leave a Reply

*