ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡ് സംപ്രേക്ഷണം ശനി, ഞായര്‍ ദിവസങ്ങളില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡ് പുരസ്‌ക്കാരങ്ങളുടെ സംപ്രേക്ഷണം ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴ് മണി മുതല്‍ നടക്കും. താരസാന്നിദ്ധ്യവും കൊണ്ട് തിളങ്ങിയ ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡ് രണ്ടാഴ്ച മുമ്പാണ് എറണാകുളത്ത് നടന്നത്. മികച്ച നടനായി ഫഹദ് ഫാസിലിനേയും, നടിയായി പാര്‍വ്വതിയേയുമാണ് ആവാര്‍ഡ് നിശ തിരെഞ്ഞെടുത്തത്. ജയസൂര്യയാണ് ജനപ്രീയ നടന്‍. ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡിന് ദുല്‍ഖര്‍ സല്‍മാന് ലഭിച്ചു. പെര്‍ഫോമന്‍സ് ഓഫ് ദി ഇയറായി ടോവിനോ തോമസിനേയും തെരെഞ്ഞെടുത്തു.

Salim Kumar || 20th Asianet Film Awards 2018 || June 2nd & 3rd

1993 ൽ തുടങ്ങിയതാണ് ഏഷ്യാനെറ്റുമായുള്ള ബന്ധം !! ഓർമകൾ പങ്ക് വെച്ച് സലീമേട്ടൻ. 20th Asianet Film Awards 2018 || Jun 2nd & 3rd || Asianet #AsianetFilmAwards #AFA2018 #AFA #Events #StarStuddedNight #Night #ColourfulNight #Celebrity #Celebrities #Fun #Entertainment #MegaShow #SuperNight #Happy #Excited #Mollywood #Malayalam #Cinema #Movie #Awards #Felicitation #Honour #Pride #Hero #Heroine #Actor #ActressFollow Us On Youtube – https://www.youtube.com/asianetInstagram – https://www.instagram.com/asianetTwitter – https://twitter.com/asianet

Posted by Asianet on Friday, June 1, 2018

ജനപ്രിയ നായികയ്ക്കുള്ള അവാര്‍ഡിന് അനു സിത്തരയും പ്രയാഗ മാര്‍ട്ടിനും അര്‍ഹരായി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നെടുമുടി വേണുവിന് നല്‍കി ചടങ്ങ് ആദരിച്ചു. ജയറാമിന്‍റെ 30 വര്‍ഷത്തെ സിനിമ ജീവിതത്തിലൂടെ കടന്ന് പോകുന്ന 45 മിനുട്ടോളം നീണ്ട നിത്യഹരിതം ജയറാം ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡിന്‍റെ മുഖ്യ ആകര്‍ഷണമായിരുന്നു. കൂടാതെ നൃത്ത-ഹാസ്യ വിരുന്നുകളും സദസ്സിനെ ഇളക്കി മറിച്ചു. കേരളത്തിലെ മികച്ച കോമഡി താരങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്‌കിറ്റുകള്‍, താരനിശയുടെ മാറ്റ് കൂട്ടി.

ഉലക നായകന്‍ കമല്‍ഹാസന്‍, മമ്മൂട്ടി, ജയറാം, സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നദിയ മൊയ്ദു, തുടങ്ങിയ നൂറിലധികം താരങ്ങള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഈ അവാര്‍ഡ് നിശയില്‍ വെച്ചാണ് ‘ബിഗ് ബോസ്’ എന്ന പേരില്‍ ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന പരിപാടിയുടെ ലോഞ്ചിംങ് കമല്‍ഹാസന്‍ നിര്‍വഹിച്ചത്. കൂടാതെ നവ കേരള നിധിയിലേക്കുള്ള ചാനലിന്‍റെ സംഭാവനയായി ആറ് കോടി രൂപ മുഖ്യമന്തി പിണറായി വിജയന് ഏഷ്യാനെറ്റ് എംഡി കെ മാധവന്‍ കൈമാറി.

Leave a Reply

*