എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

മലപ്പുറം: എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. വൈക്കം വിശ്വമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍.

എല്‍ഡിഎഫ് യോഗത്തിനുശേഷം വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.സംസ്ഥാന സിപിഎമ്മിലെ മുതിര്‍ന്ന അംഗവും, കേന്ദ്രകമ്മിറ്റി അംഗവുമാണ് വിജയരാഘവന്‍. പിബിയില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരുകൂടിയാണ് വിജയരാഘവന്റേത്.

എല്‍ഡിഎഫ് കണ്‍വീനറാകാന്‍ എന്തുകൊണ്ടും വിജയരാഘവന്‍ യോഗ്യനാണെന്നാണ് വിലയിരുത്തല്‍.മുന്‍ പാര്‍ലമെന്‍റ് അംഗം കൂടിയായിരുന്നു വിജയരാഘവന്‍. ഒരു തവണ ലോക്‌സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി കൂടിയായിരുന്നു.

ബി.എ, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടിയ വിജയരാഘവന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. 2014 ല്‍ പതിനാറാം ലോകസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

prp

Related posts

Leave a Reply

*