രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വനിതാ കമ്മീഷന്‍ ഇടപെടുന്നു

കൊച്ചി: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നു. വിജയരാഘവന്‍റെ പരാമര്‍ശം വനിതാ കമ്മീഷന്‍ പരിശോധിക്കും. ലോ ഓഫീസര്‍ക്ക് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പരിശോധനാ നിര്‍ദേശം നല്‍കി. സംഭവത്തില്‍ വനിതാ കമ്മീഷന്‍റെ ഇടപെടല്‍ വൈകുന്നതിനെ രമ്യ ഹരിദാസ് ഇന്നലെ വിമര്‍ശിച്ചിരുന്നു. അതേസമയം, വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തും. പരാതിയുമായി ഇന്നലെയാണ് രമേശ് ചെന്നിത്തല […]

‘ഞാ​ന​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല, പ്ര​സം​ഗം വ​ള​ച്ചൊ​ടി​ച്ചു’: എ.​വി​ജ​യ​രാ​ഘ​വ​ന്‍

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളെ കണ്ട ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പരാമര്‍ശത്തിന് ഉദ്ദേശിക്കാത്ത അര്‍ത്ഥം നല്‍കി യുഡിഎഫ് പ്രചാരണം നടത്തുകയാണ്. രാഷ്ട്രീയ നിലപാടിലെ വ്യത്യസ്തതയെ കാര്‍ക്കശ്യത്തോടെ വിമര്‍ശിക്കുന്നത് തുടരും. ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മുമ്ബും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. സ്ത്രീകള്‍ കൂടുതലായി പൊതുരംഗത്ത് വരണമെന്ന നിലപാടാണ് തനിക്കുള്ളത്. എന്‍റെ ഭാര്യയും പൊതുപ്രവര്‍ത്തകയാണ്. വനിതകളായ പൊതുപ്രവര്‍ത്തകരോട് മാന്യത […]

മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

മലപ്പുറം: അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു വിജയരാഘവന്‍റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. മണ്ഡലത്തില്‍ ഇതിനകം തന്നെ വലിയ മുന്നേറ്റം പ്രചരണ രംഗത്ത് കാഴ്ചവയ്ക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ […]

വനിതാ മതില്‍: മൂന്ന് ദശലക്ഷം വനിതകളെ അണിനിരത്തുമെന്ന് ഇടതുമുന്നണി

തിരുവനന്തപുരം: വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ വ്യക്തമാക്കി. ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. അതേസമയം, വനിത മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച യുഡിഎഫ് എംഎല്‍എ എം കെ മുനീറിന്‍റെ പരാമര്‍ശത്തെച്ചൊല്ലി ഇന്ന് നിയമസഭയില്‍ കയ്യാങ്കളിയുണ്ടി. ബെര്‍ലിന്‍ മതില്‍ പൊളിച്ച പോലെ ഈ […]

എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

മലപ്പുറം: എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. വൈക്കം വിശ്വമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എല്‍ഡിഎഫ് യോഗത്തിനുശേഷം വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.സംസ്ഥാന സിപിഎമ്മിലെ മുതിര്‍ന്ന അംഗവും, കേന്ദ്രകമ്മിറ്റി അംഗവുമാണ് വിജയരാഘവന്‍. പിബിയില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരുകൂടിയാണ് വിജയരാഘവന്റേത്. എല്‍ഡിഎഫ് കണ്‍വീനറാകാന്‍ എന്തുകൊണ്ടും വിജയരാഘവന്‍ യോഗ്യനാണെന്നാണ് വിലയിരുത്തല്‍.മുന്‍ പാര്‍ലമെന്‍റ് അംഗം കൂടിയായിരുന്നു വിജയരാഘവന്‍. ഒരു തവണ ലോക്‌സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കര്‍ഷക […]