ഫേക്കുകളെക്കൊണ്ട് പൊറുതിമുട്ടി; വിജയ് സേതുപതി സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് തുറന്നു

ട്വിറ്ററില്‍ ഫേക്ക് അക്കൗണ്ടുകളെക്കൊണ്ട് പൊറുതിമുട്ടിയ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഗത്യന്തരമില്ലാതെ സ്വന്തം അക്കൗണ്ട് നിര്‍മിച്ചു. ട്വിറ്ററിലെ ഫേയ്ക്ക് അക്കൗണ്ടുകളില്‍ നിന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ വ്യാജവാര്‍ത്തയായി പ്രചരിച്ചതോടെയാണ് താരം ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്.

അദ്ദേഹത്തിന് ഇതുവരെ ട്വിറ്ററില്‍ സ്വന്തം അക്കൗണ്ട് ഉണ്ടായിരുന്നില്ല. അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ താരത്തിന് പത്തൊന്‍പതിനായിരത്തിലേറെ ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.

”ഞാന്‍ ട്വിറ്ററില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളെക്കുറിച്ച്‌ അനേകം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നുണ്ട്. അതൊക്കെ എന്‍റെ പേരില്‍ മറ്റുള്ളവര്‍ നടത്തുന്നതാണെന്ന് പറഞ്ഞുകൊള്ളട്ടെ..”, വിജയ് സേതുപതി തന്‍റെ ട്വിറ്റര്‍ ഐഡി ആരാധകരുമായി പങ്കുവച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചു.

prp

Related posts

Leave a Reply

*