‘മീനിന്‍റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കും’; ശശി തരൂരിന്‍റെ ട്വീറ്റിന് കടുത്ത വിമര്‍ശനം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. അരയ വിഭാഗത്തിനോടുളള കോണ്‍ഗ്രസിന്‍റെ മനോഭാവമാണിതെന്നും സമ്മതിദാന അവകാശത്തിലൂടെ ഇതിനെതിരെ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. മീനിന്‍റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്. വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ശശി […]

രണ്ടാം ഭാര്യയ്‌ക്കൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച് ബഷീര്‍ ബഷി; ആശംസയുമായി സുഹാന

മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. വിജയ സാധ്യതയുണ്ടായിരുന്നെങ്കിലും ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിനുള്ളില്‍ താരം പുറത്ത് പോയിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ടിക് ടോക് വീഡിയോസ് ചെയ്ത് ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ബിഗ് ബോസിലേക്ക് എത്തിയ സമയത്ത് ബഷീര്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായത് രണ്ട് തവണ വിവാഹം കഴിച്ചു എന്ന കാര്യത്തിലാണ്. രണ്ട് ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ശ്രദ്ധേയം. പലരും ഇതിനെ […]

സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: പ്രിയ വാര്യര്‍

അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ സാന്നിധ്യമറിയിക്കുകയാണ്. എന്നാല്‍ നടി അടുത്തിടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്റ് താരം പങ്ക് വച്ചിരിക്കുന്നത്. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്ന് മാത്രം. കാരണം […]

ചെന്നൈ: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്‍റെ വാദത്തെ പരിഹസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. സ്‌കൂളില്‍ വെച്ച് തന്‍റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് ഇകാര്യം പറഞ്ഞത്. ‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്‍റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു,’ സിദ്ധാര്‍ത്ഥ് കുറിച്ചു. ‘റഫാല്‍, പരാജയം, കളളന്‍, എന്‍റെ ഹോംവര്‍ക്ക് പട്ടി […]

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവില്‍ കിങ് ഖാന്‍റെ മറുപടിയെത്തി

മുംബൈ: ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഉടന്‍ വീട്ടിലേക്ക് വരുമെന്നാണ് ഷാരൂഖ് യുവാവിനോട് പറഞ്ഞത്. ‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല. അമ്മയോട് ചോദിച്ചതായി പറയണം. രാജുവിനോട് സംസാരിക്കും’, ഷാരൂഖ് കുറിച്ചു. വീട്ടിലെ എല്ലാവരോടും തന്‍റെ അന്വേഷണം പറയണം. ചിലപ്പോള്‍ ഉടന്‍ വീട്ടിലേക്ക് വരുമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്. […]

ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് ആനന്ദ് മഹീന്ദ്രയുടെ ആദരവ് പോസ്റ്റ്;സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുംബൈ: തൊഴിലിടങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് നിരന്തര സംവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനന്ദ് മഹീന്ദ്രയുടെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരേ സമയം വീട്ടിലും തൊഴിലിടത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് ഓരോ സ്ത്രീകളും. ഇവ രണ്ടും വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീകളാണ് മിക്കവരും. ഈ വിഷയത്തെ ആസ്പദമാക്കിയണ് പോസ്റ്റ്. ചിത്രമിങ്ങനെ:  മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്‍ക്കുന്നു. ഭംഗിയായി, എക്‌സിക്യൂട്ടീവ് ലുക്കില്‍ വസ്ത്രധാരണം ചെയ്തിട്ടുണ്ട് ഇവരെല്ലാം. […]

മഞ്ജുവിനെ വീണ്ടും പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍; പരിഹാസം ട്വിറ്ററിലൂടെ

കൊച്ചി: മഞ്ജു വാര്യരെ പരോക്ഷമായി പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൊടുത്ത മറുപടി ചര്‍ച്ചയാകുന്നു. മഞ്ജുവിന്‍റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്‍റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. ‘ഈ മണിക്കൂറിലും സിനിമയെ […]

‘വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ മല ചവിട്ടുന്നതെന്തിന്..’? ഗായത്രി രഘുറാം

കൊച്ചി: വിശ്വാസമില്ലാത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. പ്രായഭേദമന്യേ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതോടെ കേരളത്തില്‍ മറ്റൊരു പ്രളയത്തിനാണ് തുടക്കമായത്. ശബരിമലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണമെന്ന് ഒരു വിഭാഗവും കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും എത്തിയതോടെ പ്രശ്നം നിയന്ത്രണ വിധേയമാവുകയായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാളികപ്പുറത്തമ്മയായി മല കയറാം എന്നാണ് വര്‍ഷങ്ങളായുള്ള ആചാരം. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി […]

സ്വപ്‌നം കാണാന്‍ പോലും ട്യൂഷന്‍ വേണ്ടി വരുന്നത് എന്തു കഷ്ടമാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ട്വിറ്ററിലൂടെയാണ് സ്മൃതി രാഹുലിനെ അവഹേളിച്ചത്. സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകേണ്ടി വരുന്നോയെന്ന് സ്മൃതി രാഹുലിനോട് പരോക്ഷമായി ആരാഞ്ഞു. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഭാഗം ചേര്‍ത്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്. आजकल सपना दिखाने के […]

കെമിസ്ട്രി ടീച്ചറിന്‍റെ വിവാഹക്ഷണക്കത്ത്; ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യാഴാഴ്ച ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വിവാഹ ക്ഷണക്കത്താണ് ഇപ്പോള്‍ സംസാര വിഷയം. ‘കെമിസ്ട്രി ടീച്ചറിന്‍റെ വിവാഹക്ഷണക്കത്ത്’ എന്ന അടിക്കുറിപ്പോടെ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ കത്താണ് തരൂര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മലയാളികളായ വിഥുനും സൂര്യയുമാണ് സാമൂഹ്യശ്രദ്ധ കരസ്ഥമാക്കിയ കെമിസ്ട്രി ക്ഷണക്കത്തിന് പിന്നില്‍. വിഥുന്‍, സൂര്യ എന്നീ ആറ്റങ്ങള്‍ മാതാപിതാക്കളുടെ ആക്ടിവേഷന്‍ എനര്‍ജിയോടെ കൂടിച്ചേര്‍ന്ന് തന്മാത്രയാവാന്‍ ശ്രമിക്കുന്നുവെന്നും വിവാഹത്തെ ‘റിയാക്ഷ’നെന്നും വിവാഹവേദിയെ ‘ലാബോറട്ടറി’യെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാര്‍ത്തിക്-വിനോബ എന്ന ട്വിറ്റര്‍ […]