സ്വപ്‌നം കാണാന്‍ പോലും ട്യൂഷന്‍ വേണ്ടി വരുന്നത് എന്തു കഷ്ടമാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ട്വിറ്ററിലൂടെയാണ് സ്മൃതി രാഹുലിനെ അവഹേളിച്ചത്. സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകേണ്ടി വരുന്നോയെന്ന് സ്മൃതി രാഹുലിനോട് പരോക്ഷമായി ആരാഞ്ഞു.

മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഭാഗം ചേര്‍ത്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്.

  സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകുന്നയാളാണ് രാഹുലെന്നും സ്വന്തം വാക്കുകളില്‍ രാഹുലിന് വിശ്വാസമില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ യോടു സ്മൃതി പ്രതികരിച്ചു. എന്താണ് സംസാരിക്കേണ്ടതെന്ന് മറ്റുള്ളവരാണ് രാഹുലിനെ പഠിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. തിരഞ്ഞെടുക്കപ്പെടേണ്ടുന്ന പദവികള്‍ക്ക് രാഹുല്‍ യോഗ്യനല്ലെന്ന രാജ്യത്തെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

*