അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ല: മനേക ഗാന്ധി

ന്യൂഡല്‍ഹി: അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക്​ രാഷ്​ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക്​ ഇല്ലെന്ന്​ മനേക ഗാന്ധി വ്യക്​തമാക്കി.

സുല്‍ത്താന്‍പുരില്‍ നിന്ന്​ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌​ വിജയിക്കുമെന്ന്​ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്‍റെ ഭര്‍ത്താവ്​ സഞ്ജയ്​ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും മണ്ഡലത്തില്‍ നിന്ന്​ വിജയിച്ചിട്ടുണ്ട്​. ഇക്കുറി വിജയിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

എസ്​.പി-ബി.എസ്​.പി സഖ്യം മണ്ഡലത്തില്‍ വെല്ലുവിളി ഉയര്‍ത്തില്ല. പണത്തിനായി സീറ്റുകള്‍ വില്‍ക്കുന്നയാളാണ്​ മായവതി. അവര്‍ സുല്‍ത്താന്‍പൂര്‍ മണ്ഡലം സീറ്റ്​ 15 കോടി രൂപ വാങ്ങിയാണ്​ കൈമാറിയതെന്ന്​ മനേക ഗാന്ധി ആരോപിച്ചു.

prp

Related posts

Leave a Reply

*