അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ല: മനേക ഗാന്ധി

ന്യൂഡല്‍ഹി: അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക്​ രാഷ്​ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക്​ ഇല്ലെന്ന്​ മനേക ഗാന്ധി വ്യക്​തമാക്കി. സുല്‍ത്താന്‍പുരില്‍ നിന്ന്​ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌​ വിജയിക്കുമെന്ന്​ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്‍റെ ഭര്‍ത്താവ്​ സഞ്ജയ്​ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും മണ്ഡലത്തില്‍ നിന്ന്​ വിജയിച്ചിട്ടുണ്ട്​. ഇക്കുറി വിജയിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. എസ്​.പി-ബി.എസ്​.പി സഖ്യം മണ്ഡലത്തില്‍ വെല്ലുവിളി ഉയര്‍ത്തില്ല. […]

ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും പരിഹസിച്ച്‌ മേനകാഗാന്ധി

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികത്തൊഴിലാളികളെയും പരിഹസിച്ച മേനകാഗാന്ധിയുടെ നടപടി വിവാദത്തില്‍. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും മേനകാഗാന്ധി പരിഹസിച്ച്‌ സംസാരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ‘അദര്‍ പീപ്പിള്‍’ എന്നാണ് മേനകാ ഗാന്ധി വിശേഷിപ്പിച്ചത്. അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപറ്റി മേനകാ ഗാന്ധി സംസാരിച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാഗാന്ധിയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികതൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാന്‍ അറിയില്ലെന്നും അവര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. […]