സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മീൻ കച്ചവടം നടത്തുന്ന ഒരു പെൺകുട്ടി; ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ മീൻ കച്ചവടം നടത്തുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കിൽ വൈറലാകുന്നു. കൊച്ചിയിലെ ബോൾഗാട്ടി ജംക്ഷനിൽ നിന്നാണ് ഈ കാഴ്ച. ജീവിതത്തിലെ എല്ലാ പ്രാരാബ്ധവും ഏറ്റുവാങ്ങിയ പെൺകുട്ടിയുടെ തീഷ്ണമായ നോട്ടമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സോണി സ്റ്റാൻലി എന്നയാളാണ് ഫേസ്ബുക്കിൽ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ”ഒരു ചാനല്‍ പടവന്മാരും കാണില്ല, സ്കൂള്‍ പഠനം കഴിഞ്ഞ് യൂണിഫോമില്‍ മീനിന് വിലപേശണ്ട, അതുകൊണ്ട് ഒരു വൈറലുമില്ല, ആരും ഫോട്ടോ പിടിക്കാന്‍ വരികയുമില്ല. ഇത് വയറ്റിലെ തീയണയ്ക്കാന്‍ പാടുപെടുന്ന അനേകം കുട്ടികളിലൊരാള്‍”- ഫോട്ടോക്കൊപ്പം ഒരു കുറിപ്പും ഇദ്ദേഹം എഴുതിയിരുന്നു. ഇരുപത്തിനാലായിരത്തില്‍പ്പരം ആളുകളാണ് ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. ഈ പെൺകുട്ടിയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 

തമ്മനത്ത് മീൻ കച്ചവടം നടത്തിയ ഹനാൻ എന്ന വിദ്യാർത്ഥിയുടെ കഥ മാസങ്ങൾക്ക് മുൻപാണ് പുറത്തു വന്നത്. ഇത് സൈബർ ലോകവും കേരള ജനതയും ഏറ്റെടുത്തിരുന്നു

prp

Related posts

Leave a Reply

*