ഉപഭോക്താക്കള്‍ക്ക് വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍

വാഷിങ്ടണ്‍: എല്ലാ ഉപഭോക്താക്കള്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍. നിലവില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് മാത്രമായിരുന്ന വെരിഫൈഡ് അക്കൗണ്ടുകള്‍, ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകും. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിന്‍റെ  ഭാഗമായിട്ടാണ് ട്വിറ്ററിന്റെ പുതിയ നടപടി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം (ബ്ലു ടിക്) നല്‍കുമെന്ന് ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പറഞ്ഞു. ഇതോടെ പ്രമുഖര്‍ക്കു മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. ട്വിറ്റര്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ […]

ട്വിറ്ററിനെ നയിക്കാന്‍ മുംബൈയില്‍ നിന്നൊരു മിടുക്കന്‍

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്‍റെ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ നിയമിതനായി. ബോംബെ ഐഐടി ബിരുദധാരിയായ പരാഗ് അഗ്രവാള്‍ 2016 വരെ ആ ചുമതല വഹിച്ചിരുന്ന ആദം മെസിങ്കറിന് പകരക്കാരനായാണ് എത്തുന്നത്.  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ പരാഗ് അഗ്രവാളിന്‍റെ നിയമനം സംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നു. 2011ലാണ് പരാഗ് അഗ്രവാള്‍ ട്വിറ്ററില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി ട്വിറ്ററിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പരാഗ് അഗ്രവാളിന്‍റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു.

ട്വിറ്റര്‍ ഡയറക്ടറായി ശ്രീറാം കൃഷ്ണന്‍

സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ   നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ എത്തുന്നു. ഫെയ്സ്ബുക്കിന്‍റെയും വാട്ട്സാപ്പിന്‍റെയും മുതിര്‍ന്ന ഡയറക്ടറായി സേവനം അനുഷ്ടിച്ച  ഇദ്ദേഹം ട്വിറ്റര്‍ പ്രോഡക്‌റ്റ് വിഭാഗത്തിന്‍റെ  ഡയറക്ടറായാണ് എത്തുന്നത്. ആഡ് ടെക്നോളജിയില്‍ മികച്ച പ്രാഗല്‍ഭ്യം തെളിയിച്ച ശ്രീറാം, ഫെയ്സ്ബുക്കിന്‍റെ  പരസ്യ വിഭാഗം കെട്ടിപൊക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വ്യക്തിയാണ്  2016 ഫെബ്രുവരിയാണ് ഇദ്ദേഹം ഫെയ്സ്ബുക്കില്‍ നിന്നും സ്ഥാനമൊഴിഞ്ഞത്.

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ക്കെതിരെ ടെക് കമ്പനികള്‍…

കുട്ടികള്‍ , നിഷ്കളങ്കതയുടെ പ്രതിരൂപങ്ങള്‍. എന്നാല്‍ ആ നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്നതും മുതലെടുക്കുന്നതുമായ ക്രൂരതകളാണ് ഇന്നു നമ്മുടെ സമൂഹത്തില്‍ അരങ്ങേറുന്നത്.