ഉപയോക്താക്കള്‍ ആഗ്രഹിച്ച മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി വാട്ട്സ്‌ആപ്പ്. അജ്ഞാതമായ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്നും ചില ഗ്രൂപ്പുകളില്‍ നിന്നും പുറത്തു വന്നാലും അഡ്മിന്മാര്‍ വീണ്ടും ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുവെന്നുമുള്ള പരാതികള്‍ വളരെ നാളായി വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ലഭ്യമാക്കിയിരിക്കുന്നത്. ‘എവരിവണ്‍, മൈ കോണ്‍ടാക്റ്റ്സ്, മൈ കോണ്‍ടാക്റ്റ്സ് എക്സെപ്റ്റ്’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വാട്ട്സ്‌ആപ്പ് നല്‍കുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനുള്ള അനുവാദമില്ലാത്ത അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ നിങ്ങള്‍ക്ക് പേഴ്സണല്‍ മെസേജ് ആയി അയക്കേണ്ടി വരും. എവരിവണ്‍, […]

ഉപഭോക്താക്കള്‍ക്ക് വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍

വാഷിങ്ടണ്‍: എല്ലാ ഉപഭോക്താക്കള്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍. നിലവില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് മാത്രമായിരുന്ന വെരിഫൈഡ് അക്കൗണ്ടുകള്‍, ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകും. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിന്‍റെ  ഭാഗമായിട്ടാണ് ട്വിറ്ററിന്റെ പുതിയ നടപടി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം (ബ്ലു ടിക്) നല്‍കുമെന്ന് ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പറഞ്ഞു. ഇതോടെ പ്രമുഖര്‍ക്കു മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. ട്വിറ്റര്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ […]

നിങ്ങളുടെ ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നുണ്ടോ? കാരണം ഇതാണ്

എല്ലാവരും വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും യൂട്യൂബിലുമൊക്കെയായി ഫുള്‍ടൈം തിരക്കായിരിക്കും. ഫോണില്‍ തിരക്കിട്ട് വീഡിയോ കാണുമ്പോഴോ,ചാറ്റ് ചെയ്യുമ്പോഴോ ഓക്കെ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ കുത്തിയിട്ടായി ഉപയോഗം. ഫോണ്‍ വിളിക്കുന്നതും കുത്തിയിട്ടായിരിക്കും. ഒരു കാരണവശാലും മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്. ഇത് സ്മാര്‍ട്ട്ഫോണിന്‍റെ ബാറ്ററി പ്രകടനത്തേയും ചാര്‍ജ്ജ് സംഭരിക്കുന്നതിനുളള ശേഷിയേയും ബാധിക്കും. അജ്ഞാത നിര്‍മ്മാതാക്കളില്‍ നിന്നുളള കുറഞ്ഞ വിലയുള്ള ചാര്‍ജ്ജറുകളും ഒഴിവാക്കണം. വ്യതിയാനത്തിനും സംരക്ഷണത്തിനുമായി ഒരു സുരക്ഷാ സംവിധാനവും അവയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലായിപ്പോഴും […]

സോഫിയ ആദ്യമായി ഇന്ത്യയിലേക്ക്…

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്‍റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് ആയ സോഫിയ ഇന്ത്യയിലേക്ക് എത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 30നാണ് സോഫിയ എത്തുന്നത്. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ടെക്ക് ഫെസ്റ്റ് നടക്കുന്നത്. ഒരു മണിക്കൂര്‍ നേരം സദസ്സുമായി ആശയവിനിമയം നടത്തുന്ന സോഫിയ ആ ദിവസം മുഴുവന്‍ ഐഐടി ക്യാമ്പസിലുണ്ടാകും.ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങള്‍ക്ക് സോഫിയയോട് ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. […]

യുസി ബ്രൗസര്‍ തിരിച്ചെത്തി

കഴിഞ്ഞ ദിവസം  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായ യുസി ബ്രൗസറിന്‍റെ പുതിയ പതിപ്പ് എത്തി. ഗൂഗിളിന്‍റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായാണ് യുസി  പ്ലേസ്റ്റോറില്‍ എത്തിയിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പിന്നീട് കമ്പനി നിഷേധിച്ചു. യുസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്‍റെ  നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നു യുസി വെബ് വക്താവ് വ്യക്തമാക്കി. ഗൂഗിള്‍ ക്രോമിന് ശേഷം ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിള്ള ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. പ്ലേസ്റ്റോര്‍ വഴി 50 […]

ബിഎസ്‌എന്‍എല്ലിന്‍റെ  ദീപം പ്ലാനിന് തുടക്കമായി

സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബിഎസ്‌എന്‍എല്ലിന്‍റെ  ദീപം പ്ലാനിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് നിലവില്‍ ഒരു കോടി ഒന്നേകാല്‍ ലക്ഷം പേരാണ് ബിഎസ്‌എന്‍എല്‍ ഉപയോഗിക്കുന്നത്. ഇതില്‍ 65 % ഉപഭോക്താക്കള്‍ ഡേറ്റ ഉപയോഗിക്കുന്നില്ല. 79 % ഫോണ്‍ വിളിക്കുന്നതിന് വേണ്ടിയാണ് തുക ചെലവിടുന്നത്. അവരെ ലക്ഷ്യമിട്ടാണ് ദീപം പ്ലാന്‍ അവതരിപ്പിക്കുന്നതെന്ന് കേരള ജനറല്‍ മാനേജര്‍ ഡോ. എസ്. ജ്യോതിശങ്കര്‍ അറിയിച്ചു. ദീപം പ്ലാനില്‍ രാജ്യമെമ്പാടും ബി.എസ് എന്‍.എല്ലിലേക്ക് സെക്കന്‍റിന് ഒരു പൈസയും, മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക്  റോമിങ്ങ് ഉള്‍പ്പെടെ 1.2 […]

പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി എയര്‍ടെലിന്‍റെ പുതിയ ഓഫര്‍

പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി  എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തുന്നു . 3999 രൂപയുടെ റീചാര്‍ജിലാണ്  ഈ ഓഫറുകള്‍ ലഭ്യമാകുന്നത്. 3999 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ കൂടാതെ 300ജിബിയുടെ ഡാറ്റയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. 1 വര്‍ഷത്തെ വാലിഡിറ്റിയാണ് ഇതിനു എയര്‍ടെല്‍ നല്‍കുന്നത് .  കൂടാതെ 100 എസ്എംഎസ്  ദിവസേന ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് . ജിയോ അവരുടെ ഓഫറുകളുടെ വാലിഡിറ്റി കുറച്ചതിനു പിന്നാലെയാണ് എയര്‍ടെല്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്. ഏതായാലും ജിയോയെക്കാളും മുന്നിലാണ് ഈ ഓഫര്‍ നില്‍ക്കുന്നതെന്നതില്‍ […]

സോണിയുടെ കുഞ്ഞു ‘ഐബോ’ വീണ്ടുമെത്തുന്നു

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  സോണിയുടെ റോബോര്‍ട്ടിക്ക് നായയായ ഐബോ വീണ്ടുമെത്തുന്നു. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് ഈ നായക്കുട്ടി തിരിച്ചെത്തുന്നത്. ഐബോയ്ക്ക്  ഉടമസ്ഥനെക്കുറിച്ചും പരിതസ്ഥിതിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. സാധാരണ നായകളുടേതിന് സമാനമായി കുരയ്ക്കുകയും വാലുകള്‍ ആട്ടുകയും ശബ്ദങ്ങള്‍ക്ക് അനുസരിച്ച്‌ പ്രതികരിക്കുകയും ചെയ്യും. വീഡിയോ കാണാം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫിഷ് ഐ ക്യമാറകളും, ലൊക്കേഷന്‍ മാപ്പിങ് സൗകര്യങ്ങളും ഇതിനുണ്ട് എല്ലാറ്റിനും പുറമെ വൈഫൈ കണക്ടിവിറ്റിയും ഉണ്ട് . ഐബോയുടെ കണ്ണുകള്‍ ചെറിയ ഡിസ്പ്ലേകളാണ് ഇതുവഴി […]

ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റിന്‍റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതിയി ഇന്‍റര്‍നെറ്റിന്‍റെ  വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ എത്തും. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്കും മാറ്റും. 249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ രണ്ട് എം.ബിയാണ് ഇപ്പോഴത്തെ വേഗം. ഇത് എട്ട് എം.ബിയായി മാറും. മാസത്തില്‍ അഞ്ച് ജി.ബിയുടെ ഫെയര്‍ യൂസേജ് പരിധി അങ്ങനെ തന്നെ നിലനില്‍ക്കും. അഞ്ച് […]

ആകര്‍ഷകമായ പ്രീപെയ്ഡ് പ്ലാനുകളുമായി  വൊഡാഫോണ്‍

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകളുമായി  വൊഡാഫോണ്‍ വീണ്ടും വന്നിരിക്കുകയാണ്. 177, 496 രൂപയുടെ പ്ലാനുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത് . 177 രൂപയുടെ റീച്ചാര്‍ജില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1 ജിബിയുടെ 4 ജി ഡാറ്റയുമാണ്‌. ഇതിന്‍റെ വാലിഡിറ്റി  28 ദിവസത്തേക്കാണ് .അതായത് 177 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് 28 ജിബിയുടെ ഡാറ്റ ലഭിക്കും. 496 രൂപയുടെ പ്ലാനില്‍  അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 84 ജി.ബി ഡാറ്റയും ലഭിക്കും. 84 […]