സോണിയുടെ കുഞ്ഞു ‘ഐബോ’ വീണ്ടുമെത്തുന്നു

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  സോണിയുടെ റോബോര്‍ട്ടിക്ക് നായയായ ഐബോ വീണ്ടുമെത്തുന്നു. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് ഈ നായക്കുട്ടി തിരിച്ചെത്തുന്നത്.

ഐബോയ്ക്ക്  ഉടമസ്ഥനെക്കുറിച്ചും പരിതസ്ഥിതിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. സാധാരണ നായകളുടേതിന് സമാനമായി കുരയ്ക്കുകയും വാലുകള്‍ ആട്ടുകയും ശബ്ദങ്ങള്‍ക്ക് അനുസരിച്ച്‌ പ്രതികരിക്കുകയും ചെയ്യും.

വീഡിയോ കാണാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫിഷ് ഐ ക്യമാറകളും, ലൊക്കേഷന്‍ മാപ്പിങ് സൗകര്യങ്ങളും ഇതിനുണ്ട് എല്ലാറ്റിനും പുറമെ വൈഫൈ കണക്ടിവിറ്റിയും ഉണ്ട് .

ഐബോയുടെ കണ്ണുകള്‍ ചെറിയ ഡിസ്പ്ലേകളാണ് ഇതുവഴി ചെറിയ തോതിലുള്ള ഭാവപ്രകടനങ്ങള്‍ നടത്തുവാനും ഐബോക്ക് സാധിക്കും. കൂടാതെ ചിത്രങ്ങള്‍ പകര്‍ത്താനും അനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ഐബോയ്ക്ക് സാധിക്കും.1700 ഡോളറാണ് (ഏകദേശം 1,10,000രൂപ) റോബോട്ടിക് നായയുടെ വില.

 

prp

Leave a Reply

*