ഉപഭോക്താക്കള്‍ക്ക് കോഫി വിതരണം ചെയ്യാന്‍ റോബോട്ടുകള്‍- VIDEO

ജപ്പാനിലെ റോബോര്‍ട്ട് കഫേയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കോഫി വിതരണം ചെയ്യുന്നത് റോബോര്‍ട്ടുകള്‍. സോയര്‍ എന്ന റോബോര്‍ട്ട് ആണ് ടോക്കിയോ നഗരത്തിലെ ഈ കഫേയിലെ പ്രധാന ആകര്‍ഷണം. . ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത് വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്കാന്‍ ചെയ്തതിന് ശേഷമാണ്. ഉപഭോക്താക്കളോട് ഇടപെഴകാനും ഈ ഒറ്റക്കൈയ്യന്‍ മിടുക്കനാണ്. അഞ്ച് പേര്‍ക്ക് വരെ ഓരേസമയം കോഫി വിതരണം ചെയ്യുന്നത് മനുഷ്യന്‍ ചെയ്യുന്നതിലും തന്മയത്തത്തോടെയാണ്. ആറ് ഡ്രിങ്ക്കള്‍ കൂടി കോഫിയ്ക്ക് പുറമെ സോയര്‍ വിതരണം ചെയ്യും. എന്തായാലും […]

വൈഫൈ ലോകത്തേക്ക് പുതിയൊരു അതിഥി കൂടി; മിനിറ്റുകള്‍ കൊണ്ട് 20 സിനിമ ഡൌണ്‍ലോഡ് ചെയ്യാം

സാങ്കേതിക വളര്‍ച്ചയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഇന്ന് മുന്‍പന്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനൊരു ഉദാഹരണമാണ് മുക്കിലും മൂലയിലുമുള്ള വൈഫൈയുടെ കടന്നുവരവ്. ഇപ്പോഴിതാ  വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു. ലൈഫൈ എന്നാണ് പുതിയ ടെക്നോളജിയുടെ പേര് .കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ കഴിഞ്ഞത് .അതുപോലെതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകളും ഇതില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു. പുതിയ വയര്‍ലെസ് […]

ക്രിസ്മസ് ന്യൂ ഇയര്‍ ഓഫറുമായി ഗൂഗിള്‍ പ്ലേ സ്റ്റോര്‍

ഗൂഗിളിന്‍റെ ക്രിസ്മസ് അവധിക്കാല വില്‍പന ആരംഭിച്ചു. ’12 ഡേയ്സ് ഓഫ് പ്ലേ’ എന്ന പേരിലാണ് വില്പന നടക്കുന്നത്. പുസ്തകങ്ങള്‍, ആപ്ലിക്കേഷനുകള്‍, സിനിമ, പാട്ട്, ടിവി പരിപാടികള്‍ എന്നിവ ഓഫര്‍ വിലയില്‍ ലഭിക്കും. പുതുവര്‍ഷാരംഭം വരെ ഓഫര്‍ നിലനില്‍ക്കും. വിവിധ ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും ഗൂഗിള്‍ വിലക്കുറവ് നല്‍കുന്നുണ്ട്. മ്യൂസിക് ആപ്പ് ആയ ട്യൂണിന്‍റെ ഒരു വര്‍ഷത്തേക്കുള്ള സബ്സ്ക്രിപ്ഷന് 40 ശതമാനം ഇളവ് ലഭിക്കും. ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനായ ലൈഫ്സം ആപ്പിനും 40 ശതമാനം ഇളവ് നല്‍കുന്നുണ്ട്. പ്ലേസ്റ്റോറില്‍ […]

ഫേയ്സ്ബുക്ക് വാച്ച്‌ വീഡിയോകളിലും ഇനിമുതല്‍ പരസ്യങ്ങള്‍

വീഡിയോകള്‍ക്ക് മാത്രമായി ഫേയ്സ്ബുക്ക് തുടങ്ങിയ സംരംഭമാണ് വാച്ച്‌. ഇതുവഴി ഫേയ്സ്ബുക്ക് ലക്ഷ്യമിടുന്നത് വീഡിയോ ഉള്ളടക്കത്തെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ്. എന്നാല്‍ ഫേയ്സ്ബുക്ക് വാച്ച്‌ യഥാര്‍ത്ഥ വീഡിയോ തുടങ്ങുന്നതിന് മുമ്പ്  കൊമേഷ്യല്‍സ് എന്ന് അറിയപ്പെടുന്ന പ്രീറോള്‍ വീഡിയോകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായി ആഡ് ഏജ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കാണുന്നതിനായി ആളുകള്‍ പരസ്യങ്ങളും കൂടി കാണേണ്ട തരത്തിലല്ല പുതിയ മാതൃക എന്നതിനാല്‍ പ്രീറോളിന്‍റെ ആവശ്യം ഇല്ല എന്നാണ്  ജൂലൈയില്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുക്കന്‍ബര്‍ഗ് പറഞ്ഞിരുന്നത്. ചെറിയ വീഡിയോ […]

വരുന്നു യൂബറിന്‍റെ പറക്കും ടാക്സി

ലോസ് ആഞ്ജിലിസ് : അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി രംഗത്തെ പ്രമുഖരായ  യൂബര്‍, പറക്കും ടാക്സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച്‌  ബുധനാഴ്ച ലോസ് ആഞ്ജിലിസില്‍ കമ്പനി പ്രഖ്യാപനം നടത്തി. നാസയുടെ യുടിഎം പദ്ധതിയുടെ സഹായത്തോടെയാണ്  യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്സികളായി ഇറക്കുന്നത്. 2020 ഓടെ അമേരിക്കന്‍ നഗരങ്ങളില്‍ ടാക്സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത് 2023-ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ടാക്സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും. വായു […]

സോണിയുടെ കുഞ്ഞു ‘ഐബോ’ വീണ്ടുമെത്തുന്നു

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന  സോണിയുടെ റോബോര്‍ട്ടിക്ക് നായയായ ഐബോ വീണ്ടുമെത്തുന്നു. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് ഈ നായക്കുട്ടി തിരിച്ചെത്തുന്നത്. ഐബോയ്ക്ക്  ഉടമസ്ഥനെക്കുറിച്ചും പരിതസ്ഥിതിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. സാധാരണ നായകളുടേതിന് സമാനമായി കുരയ്ക്കുകയും വാലുകള്‍ ആട്ടുകയും ശബ്ദങ്ങള്‍ക്ക് അനുസരിച്ച്‌ പ്രതികരിക്കുകയും ചെയ്യും. വീഡിയോ കാണാം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഫിഷ് ഐ ക്യമാറകളും, ലൊക്കേഷന്‍ മാപ്പിങ് സൗകര്യങ്ങളും ഇതിനുണ്ട് എല്ലാറ്റിനും പുറമെ വൈഫൈ കണക്ടിവിറ്റിയും ഉണ്ട് . ഐബോയുടെ കണ്ണുകള്‍ ചെറിയ ഡിസ്പ്ലേകളാണ് ഇതുവഴി […]

വാട്സപ്പിനും വ്യാജന്‍!

പലതരത്തിലുള്ള വ്യാജനെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലത് ഒറിജിനല്‍ ഏതാ ഡ്യൂപ്ലികേറ്റ് ഏതാന്ന് മനസിലാക്കാന്‍ പറ്റാത്തതായിരിക്കും. ഇവിടെ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കിടക്കുന്ന വാട്സപ്പ് വ്യാജനാണ്. ഒറിജിനല്‍ വാട്ട്സ് ആപ്പ്  1 ബില്യണ്‍ ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.  അമ്പതിനായിരത്തിനു മുകളില്‍ ആളുകള്‍ വ്യാജ  ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതിന് ഒരുപാട് ദോഷവശങ്ങള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. നമ്മളുടെ എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍    ഈ വ്യാജന് കഴിയും എന്നാണ് വിവരം. അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പ് […]

അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം… റീക്കോള്‍ സംവിധാനവുമായി വാട്സ്ആപ്പ്

ഇക്കാലത്ത് വാട്സ്‌ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ വളരെ കുറവായിരിക്കാം. എന്തുകാര്യമുണ്ടായാലും ആദ്യം എത്തുന്നത് വാട്സ്‌ആപ്പുകളിലേക്കാണ്. ഇപ്പോഴിതാ  പുതിയ പുതിയ പരീക്ഷണങ്ങളുമായി  വാട്സ്‌ആപ്പ് നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സംവിധാനമുള്ള റീക്കോള്‍  അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറുമായാണ്  വാട്സ്‌ആപ്പ് ഇത്തവണ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. അയച്ച മെസേജുകള്‍ അണ്‍സെന്‍റ് ചെയ്ത് നീക്കാം. ഇതോടൊപ്പം ഇമോജികള്‍ ത്രീഡി രൂപത്തില്‍ പുനരവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്സ്‌ആപ്പിന്‍റെ  അപ്ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ്. ആദ്യം […]

സംസ്ഥാനത്ത് 2000 വൈഫൈ കേന്ദ്രങ്ങള്‍;കരാര്‍ ഏറ്റെടുക്കാന്‍ ബിഎസ്‌എന്‍എല്‍ ഒരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റവും വലിയ പദ്ധതിക്ക് കൈകോര്‍ക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. സംസ്ഥാനത്തെ പൊതുഇടങ്ങളില്‍ 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ആണ്  ബിഎസ്‌എന്‍എല്ലിന് ലഭിച്ചിരിക്കുന്നത്. ഒന്‍പതു സംസ്ഥാനങ്ങളില്‍ വൈഫൈ സേവനം നല്‍കുന്ന ക്വാഡ്ജെന്‍ എന്ന യുഎസ് കമ്പനിയാണു കേരളത്തിലും ബിഎസ്‌എന്‍എല്ലിനു വേണ്ടി ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുക. മികച്ച ഇന്‍റര്‍നെറ്റ് സൗകര്യം    ഉറപ്പാക്കാനായി ബിഎസ്‌എന്‍എല്ലിന്‍റെ  എക്സ്ചേഞ്ചുകളില്‍ നിന്നു പ്രത്യേകം കേബിള്‍ വലിച്ചാണു പ്രാദേശിക വൈഫൈ ശൃംഖല സ്ഥാപിക്കുക. റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ഒന്നാം ഗ്രേഡ് ലൈബ്രറികള്‍, […]

വിപണി കൈയ്യടക്കാന്‍ ഓപ്പോ വീണ്ടും… എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വിപണി കൈയ്യടക്കാനും  പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി     പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ  ഓപ്പോ രംഗത്തെത്തി . ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങിയിരിക്കുകയാണ്. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. മുന്‍പ് പുറത്തിറങ്ങിയ ഓപ്പോ എഫ് 3യുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണ്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണ് ലഭ്യമാകുക. 18,990 രൂപയാണ്  വില. ആമസോണില്‍ നിന്നും […]