വരുന്നു യൂബറിന്‍റെ പറക്കും ടാക്സി

ലോസ് ആഞ്ജിലിസ് : അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി രംഗത്തെ പ്രമുഖരായ  യൂബര്‍, പറക്കും ടാക്സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച്‌  ബുധനാഴ്ച ലോസ് ആഞ്ജിലിസില്‍ കമ്പനി പ്രഖ്യാപനം നടത്തി.

നാസയുടെ യുടിഎം പദ്ധതിയുടെ സഹായത്തോടെയാണ്  യൂബര്‍ പൈലറ്റില്ലാത്ത ചെറു വിമാനങ്ങള്‍ ടാക്സികളായി ഇറക്കുന്നത്. 2020 ഓടെ അമേരിക്കന്‍ നഗരങ്ങളില്‍ ടാക്സികള്‍ ഓടിച്ചു തുടങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്

2023-ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ടാക്സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും.

വായു മാര്‍ഗ്ഗത്തില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് യാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നും, കൂടുതല്‍ സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായിരിക്കും ചെറു വിമാനങ്ങളെന്നും കമ്പനി പറയുന്നു. നിലവിലുള്ള ഹെലിപാഡുകളിലും ഉപയോഗിക്കാത്ത തുറസ്സായ സ്ഥലങ്ങളിലും ഇത്തരം വിമാനങ്ങള്‍ക്ക് ഇറങ്ങാനും റീചാര്‍ജ്ജ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കാനാവും.

 

 

prp

Related posts

Leave a Reply

*