യൂബര്‍ തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു: പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതര്‍

കൊച്ചി: അനധികൃതമായി തൊഴിലാളികളെ പിരിച്ചു വിടുന്നു, അധിക തുക കമ്മീഷന്‍ ഇനത്തില്‍ ഈടാക്കുന്നു എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമായി യൂബര്‍ തൊഴിലാളികള്‍ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു.

പ്രതിഷേധവുമായി തൊഴിലാളികള്‍ ഓഫീസിനു മുന്നില്‍ എത്തിയതോടെ അധികൃതര്‍ സ്ഥാപനം അകത്തു നിന്നും പൂട്ടി. തുടര്‍ന്ന് പോലീസ് എത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തി. തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപ്പെട്ട് തൊഴിലാളികളും യുബര്‍ അധികാരികളുമായി അനുരഞ്ജന ചര്‍ച്ച നടത്തി.

ഒരാഴ്ചക്കകം പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് അധികൃതര്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. ഇതോടെ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു.

prp

Related posts

Leave a Reply

*