വിപണി കൈയ്യടക്കാന്‍ ഓപ്പോ വീണ്ടും… എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വിപണി കൈയ്യടക്കാനും  പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി     പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ  ഓപ്പോ രംഗത്തെത്തി . ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങിയിരിക്കുകയാണ്.

എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. മുന്‍പ് പുറത്തിറങ്ങിയ ഓപ്പോ എഫ് 3യുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണ്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണ് ലഭ്യമാകുക. 18,990 രൂപയാണ്  വില. ആമസോണില്‍ നിന്നും ഓപ്പോ  സ്റ്റോറുകളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്.

5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ   ഫോണിന്‍റെ  പ്രധാന പ്രത്യേകത ഇരട്ട സെല്‍ഫി ക്യാമറയാണ് . 13 എംപിയും 8 എംപിയുമാണ് എഫ് 3യുടെ മുന്നിലെ ക്യാമറ.  4 ജിബി റാം, എസ് ഡി കാ‍ര്‍ഡ് ഉപയോഗിച്ച്‌ 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്.

prp

Related posts

Leave a Reply

*