ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഈട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ രാജീവ് രവിയാണ് പോസ്റ്റര്‍ പങ്കു വച്ചത്. ദേശീയ പുരസ്‌കാര ജേതാവായ ബി അജിത് കുമാറിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ‘ഈട’. അജിത് ചിത്രത്തിന്‍റെ കഥയും അദ്ദേഹത്തിന്‍റെ തന്നെയാണ്.
പറവയാണ് ഷെയ്ന്‍ നിഗമിന്‍റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. അതില്‍ ഷെയ്നിന്‍റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഗംഭീരന്‍ പ്രകടനം കാഴ്ച വച്ച നിമിഷാ സജയന്‍റെ രണ്ടാമത്തെ ചിത്രമാണ് ‘ഈട’.



