എന്‍.എന്‍.പിള്ളയുടെ ജീവിതം സിനിമയാകുന്നു

നായകാനായെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ  യുവതാരമാണ് നിവിന്‍പോളി.       രാജിവ് രവിയുടെ ചിത്രത്തിലൂടെ നാടാകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നിവിന്‍. കഴിഞ്ഞതവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കുട്ടിയ കമ്മട്ടിപാടത്തിന്‍റെ  സംവിധായകനും നിവിനും ആദ്യമായി ഒന്നിക്കുമ്പോള്‍  ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇയ്യോബിന്‍റെ  പുസ്തകത്തിന്‍റെ  രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്‍റെ  തിരക്കഥയൊരുക്കുക. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.

‘ഈട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍  പ്രധാന വേഷത്തിലെത്തുന്ന ‘ഈട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ രാജീവ് രവിയാണ് പോസ്റ്റര്‍  പങ്കു വച്ചത്.   ദേശീയ പുരസ്‌കാര ജേതാവായ  ബി അജിത് കുമാറിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ‘ഈട’. അജിത്  ചിത്രത്തിന്‍റെ കഥയും അദ്ദേഹത്തിന്‍റെ തന്നെയാണ്.       മലബാറിനെ പശ്ചാത്തലമാക്കിയെടുക്കുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ ‘ഇവിടെ’ എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണ് ‘ഈട’.     […]