അത്ഭുതം കാട്ടാന്‍ ശ്രീഹള്ളിക്കാര്‍ എത്തുന്നു

ശ്രീഹള്ളി എന്ന ചിത്രത്തിലൂടെ    ഒരു കൂട്ടം ചെറുപ്പക്കാര്‍ കൂടി മലയാളസിനിമയിലേയ്ക്ക് കടന്നു വരികയാണ്.   പൂര്‍ണമായും നവാഗത കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഓരോ കാലഘട്ടത്തിന്‍റെയും    മാറ്റങ്ങളുടെ കഥയാണ് പറയുന്നത്.

 

ശ്രീഹള്ളി എന്ന നാടിന്‍റെയും അവിടെ ജീവിക്കുന്ന മനുഷ്യരുടെയും കഥപറയുന്ന  ചിത്രത്തില്‍ തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിലെ ഗ്രാമീണ ജീവിതവും അവിടേയ്ക്കുള്ള പുത്തന്‍ സാങ്കേതികവിദ്യയുടെ കടന്നുവരവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ദൃശ്യവത്കരിക്കുന്നത്.

സച്ചിന്‍ രാജ് ആണ് ചിത്രത്തിന്‍റെ  സംവിധായകന്‍ .കഴിഞ്ഞ രണ്ട് വര്‍ഷത്തോളം അസിസ്റ്റന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് സച്ചിന്‍ സംവിധാന രംഗത്തെത്തുന്നത്. ശരത്ത്, ബിച്ചാല്‍ മൊഹമ്മദ്, ഉണ്ണി ബാലു, രാജീവ് രാജന്‍, അജയ് എന്നിവരാണ് ശ്രീഹള്ളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

സന്തോഷ് കിഴാറ്റൂര്‍, വിനോദ് കോഴിക്കോട്, ജയരാജന്‍ ഡൊമിനിക്, ഗ്രീഷ്മ ഭാനുപ്രകാശ്, ആതിര എന്നിവരോടൊപ്പം ബാലതാരങ്ങളായ വി.പി. റോഷന്‍, അമല്‍, സിദ്ധേന്ദ്ര ചൊക്കലിംഗം, തന്മയ് വിശ്വനാഥന്‍, ശംഭു, ദേവാമൃത്, മുഹമ്മദ് സിനാല്‍, ശിവലയ എന്നിവരും വേഷമിടുന്നുണ്ട്.

prp

Leave a Reply

*