ജനരക്ഷാ യാത്ര: കണ്ണൂരിലെ പര്യടനത്തിന് ഇന്ന് സമാപനം

കണ്ണൂര്‍: കണ്ണൂരില്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് പാനൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വൈകിട്ട് അഞ്ചരയോടെ കൂത്തുപറമ്പ് സ്റ്റേഡിയം ഗ്രൗണ്ടില്‍ യാത്ര അവസാനിക്കും. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍  പദയാത്രയില്‍ പങ്കാളികളാകും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

പത്ത് കിലോമീറ്ററാണ് ഇന്നത്തെ പദയാത്ര. രാഷ്ട്രീയ അക്രമങ്ങള്‍ ഏറ്റവും അധികം നടക്കുന്ന സ്ഥലമെന്നതിനാലാണ് കണ്ണൂര്‍  ജില്ലയില്‍ തന്നെ നാലുദിവസത്തെ പര്യടനം നടത്തിയത്. ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരിലെ പഴയ ബസ്റ്റാന്‍റില്‍‍  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്തത്.

അതിനിടെ കഴിഞ്ഞ ദിവസം നടന്ന പദയാത്രയില്‍ നിന്ന് അമിത് ഷാ പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു.പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് യാത്രയില്‍ നിന്ന് പിന്‍മാറിയതെന്നായിരുന്നു  വിശദീകരണം.

prp

Related posts

Leave a Reply

*