എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനം: എം ടി രമേശ്

കോഴിക്കോട്: എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ അവശ്യമുണ്ട്, അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു.

മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിന്. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാട് ആര്‍എസ്എസ് നേതൃത്വവും ആവര്‍ത്തിച്ച് കൊണ്ടിരുന്നു.

തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകളിലേക്കാണ് കുമ്മനത്തിന്‍റെ പേര് ഉയര്‍ന്നു വന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയ്ക്ക് കുമ്മനത്തോടുള്ള അതൃപ്തിയാണ് മാറ്റിയതിലൂടെ പ്രകടമായതെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ കുമ്മനത്തെ ഭരണരംഗത്തേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്നായിരുന്നു ബിജെപി നേതാക്കളുടെ വിശദീകരണം. നിര്‍ണ്ണയാക തെരഞ്ഞെടുപ്പില്‍ ഒരു ഗവര്‍ണ്ണറെ തന്നെ രാജിവയ്പിച്ച് ബിജെപി എല്ലാ കാര്‍ഡുകളും പുറത്തിറക്കുകയാണ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കുമ്മനത്തെ ദേശീയ നേതൃത്വം മിസോറാം ഗവര്‍ണറാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തിരിച്ചിറക്കുമ്പോള്‍ പാര്‍ലമെന്‍റ് സീറ്റില്‍ കുറഞ്ഞ മറ്റൊന്നും ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നില്ല. കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അന്ന് കുമ്മനം സ്ഥാനം ഏറ്റെടുത്തത്. നിലവില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലോക്‌സഭാ സീറ്റു നേടാനുള്ള അന്തരീക്ഷമുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

prp

Related posts

Leave a Reply

*