ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്‍റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ പൊലിസ് പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശിയെ നടക്കാവ് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നുമാണ് പിടികൂടിയത്.

കോഴിക്കോട് നേരത്തെ പിടിച്ച് പറി കേസ്സില്‍ പ്രതിയായ സാമ്പിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. ശാലുവിന്‍റെ മരണ വിവരം മാധ്യമങ്ങളുടെ അറിഞ്ഞ യുവാവ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. പഴനിയില്‍വെച്ചാണ് ഇയാളെ നടക്കാവ് പൊലീസ് പിടികൂടിയത്. എന്നാല്‍ നിലവില്‍ സാമ്പിര്‍ കുറ്റക്കാരനല്ല എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മരണം നടന്ന ആദ്യ ദിവസം തന്നെ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. അതേസമയം ഇരുട്ടിന്‍റെ മറവില്‍ ശാലു മറ്റൊരാളുടെ കൂടെ നടന്ന് പോകുന്ന ദൃശ്യങ്ങള്‍ കൂടി പൊലീസിന്‍റെ കയ്യില്‍ ഉണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി ശാലുവിനെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് പുറകവശത്തെ യുകെഎസ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

prp

Related posts

Leave a Reply

*