തിരുവനന്തപുരത്ത്‌ വന്‍ ലഹരി വേട്ട; 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. പതിമൂന്ന് കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. ആന്ധ്രാ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടി. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായല്‍ ടിണ്ടിഗലില്‍ വച്ചാണ് പിടിയിലായവരുടെ […]

സ്വര്‍ണക്കുഴലുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കുഴലുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശിനി വന്ദന(28)യാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.30ന് ക്വാലലംപുരില്‍ നിന്ന് മലിന്‍ഡോ എയര്‍വേയ്‌സിലെത്തിയ യുവതിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ആണ് പിടികൂടിയത്. യുവതിയില്‍ നിന്ന് 17 ലക്ഷം വിലയുള്ള 100 ഗ്രാം വീതം തൂക്കം വരുന്ന അഞ്ചു സ്വര്‍ണക്കുഴലുകളും മാലയുടെ ലോക്കറ്റില്‍ ഒട്ടിച്ച നിലയില്‍ രണ്ട് ലോക്കറ്റുകളുമാണ് പിടിച്ചെടുത്തത്. യുവതി ആഴ്ചയില്‍ രണ്ട് തവണ മലേഷ്യയില്‍ പോയിവരുന്നത് പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് […]

പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; 7 പേര്‍ അറസ്റ്റില്‍

കൊച്ചി: കാക്കനാട് അടുത്ത് പാലച്ചുവടില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ 7 പേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. 13 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിട്ടുള്ളത്‌. പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയ ജിബിന്‍ വര്‍ഗീസിനെ ആളുകള്‍ സംഘം ചേര്‍ന്ന്‌ അടിച്ചുകൊല്ലുകയായിരുന്നു. മൂന്ന്‌ മണിക്കുറോളമാണ്‌ ആള്‍ക്കുട്ടം ജിബിനെ മര്‍ദ്ദിച്ചത്‌.  ശനിയാഴ‌്ച പുലര്‍ച്ചെ ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിന് എതിര്‍വശത്തെ റോഡരികിലാണ‌് വെണ്ണല ചക്കരപ്പറമ്പ് വൃന്ദാവന്‍ റോഡില്‍ തെക്കേപ്പാടത്ത‌് വര്‍ഗീസിന്‍റെ മകന്‍ ജിബി(34)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ അക്രമികള്‍ തൊട്ടടുത്തായി ജിബിന്‍റെ സ്‌കൂട്ടറും […]

32 വയസിനിടെ 12 കൊലപാതകങ്ങള്‍; ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ സത്യങ്ങള്‍ പുറത്ത്

തെലങ്കാന: ഇന്ത്യയെ ആകെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ സത്യങ്ങള്‍ പൊലീസിന് പോലും അവിശ്വസനീയം. 32 വയസിനിടെ ചെയ്തു കൂട്ടിയത് ഒന്നും രണ്ടുമല്ല, 12 കൊലപാതകങ്ങളാണ്. തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ നവാബ്‌പേട്ടിലുള്ള സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍ മുഹമ്മദ് യൂസഫാണ് താന്‍ നടത്തിയ 12 കൊലപാതകങ്ങള്‍ പൊലീസിനോട് തുറന്ന് പറഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകങ്ങളുടെ കഥ പൊലീസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. ചിത്രകാരനെന്ന് പരിചയപ്പെടുത്തിയാണ് മുഹമ്മദ് യുസഫ് ആളുകളെ തന്‍റെ വലയിലാക്കുന്നത്. ഇതിന് ശേഷം പല കാര്യങ്ങള്‍ […]

എടത്വ സെന്‍റ് അലോഷ്യസ് കോളേജിലെ സാഹസിക പ്രകടനം; 6 വിദ്യാർത്ഥികള്‍ അറസ്റ്റിൽ- video

ആലപ്പുഴ: എടത്വ സെന്‍റ് അലോഷ്യസ് കോളേജില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് സാഹസിക പ്രകടനം കാണിച്ച ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. റേസിംഗ് നടത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയും വെള്ളിയാഴ്ചയുമായാണ് യാത്രയയപ്പ് പരിപാപാടി കൊഴുപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ക്യാംപസിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയത്. കോളേജ് സെക്യൂരിറ്റിയുടെ എതിര്‍പ്പ് മറികടന്ന് കാറും ജീപ്പും ബൈക്കും ക്യാംപസിനകത്തെത്തിച്ചാണ് ബികോം വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയത്. ഇതിനടിയിലാണ് തുറന്ന ജീപ്പില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ തെറിച്ചുവീണത്. നിയമവിരുദ്ധമായി അനുമതിയില്ലാതെ ക്യാംപസില്‍ അഭ്യാസ പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് […]

ജനിച്ചത് സമ്പന്നകുടുംബങ്ങളില്‍, മാല പൊട്ടിച്ച് ആര്‍ഭാട ജീവിതം; യുവാക്കള്‍ പിടിയില്‍

കോട്ടയം: ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല കവരുന്ന രണ്ടംഗ സംഘം അവസാനം വലയിലായി. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. രണ്ട് മാലപൊട്ടിക്കല്‍ കേസുകള്‍ തെളിഞ്ഞിട്ടുണ്ട്. മാസങ്ങളായി ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളുടെ അറസ്റ്റാണ് പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കൊലയാളിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിപിഐഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകനാണ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഉദുമ എംല്‍എ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. തന്നെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നിര്‍വഹിച്ചത് പുറത്തുനിന്നുള്ള വിദഗ്ധ സംഘമാണ്. കസ്റ്റഡിയില്‍ ഉള്ളവരാണ് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ […]

കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍

പെരിയ: കാസര്‍ഗോഡ്‌ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചേദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കര്‍ണാടക പോലീസ് പൂര്‍ണ സഹായം വാഗ്ദാനം നല്‍കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി […]

തൃശൂരില്‍ നാല് കോടി രൂപയുടെ കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍

തൃശൂർ: കാഞ്ഞാണിയിൽ നാല് കോടി രൂപ വിലവരുന്ന 42 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് പിടിയിലായ രണ്ടുപേരും. അന്തിക്കാട് – കാഞ്ഞാണി മേഖലകളിൽ കഞ്ചാവ് സംഘങ്ങൾ വിലസുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞാണി ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 42 കിലോ കഞ്ചാവ് അടങ്ങിയ ബാഗുമായി വിദ്യാർത്ഥികളെ പിടികൂടിയത്. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ്, പട്ടാമ്പി ‘ഹരിദിവ്യ’ത്തിൽ രോഹിത് എന്നിവരെയാണ് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്‍റെ […]