ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന് കഴുതകളെ ജയിലിലടച്ച് പോലീസ്

ലക്​നോ: മൃഗങ്ങള്‍ ചെടികള്‍ തിന്നു നശിപ്പിച്ചാല്‍ എന്തു ചെയ്യും. ഉടമയെ ചീത്ത വിളിക്കുകയല്ലാതെ. എന്നാല്‍, ഉത്തര്‍ പ്രദേശിലെ ജാലുന്‍ ജില്ലയി​ലെ ഉറൈ ജയിലധികൃതര്‍ ചെടിതിന്നവരെ അഴിക്കുള്ളിലാക്കിയാണ്​ ശിക്ഷിച്ചത്​. കോടതി വളപ്പിലെ ലക്ഷങ്ങള്‍ വിലവരുന്ന ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന്​ എട്ടു കഴുതകളാണ്​ നാലു ദിവസം ജയിലില്‍ കഴിഞ്ഞത്​. നവംബര്‍ 24നായിരുന്നു കമലേഷ് എന്നയാളുടെ കഴുതകളെ പോലീസ് പിടിച്ചെടുത്തത്. ജയിലിനുള്ളില്‍ നടാനായി വളര്‍ത്തിയിരുന്ന ചെടികളായിരുന്നു കഴുതകള്‍ തിന്നുതീര്‍ത്തത്. ഇതിനു ശേഷം കഴുതകളുടെ ഉടമസ്ഥന് താക്കീത് നല്‍കിയിരുന്നെങ്കിലും കഴുതകളെ വീണ്ടും അഴിച്ച്‌ […]

പാനൂര്‍ അഷ്റഫ് വധം: 6 ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ക്ക്​ ജീവപര്യന്തം

കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.തലശ്ശേരി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ആര്‍.എസ്​എസ്​ പ്രവര്‍ത്തകരായ പാനൂര്‍ കൂറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട്​ പുതിയോത്ത്​ അനീഷ്​ എന്ന ഇരുമ്ബന്‍ അനീഷ്​, മൊകേരി വള്ളങ്ങാട്​ ഇ.പി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍ണ്‍ എന്ന പുരുഷു, തെക്കേ പാനൂരിലെ എന്‍.കെ രാജേഷ്​ എന്ന രജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട്​ സ്വദേശി കെ. രതീശന്‍ എന്നിവരെയാണ്​ ​ […]

50 കോടി രൂപയുമായി സര്‍ക്കാര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

ലക്നൌ:ഉത്തര്‍പ്രദേശില്‍ 50 കോടി രൂപയുമായി സര്‍ക്കാര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഉത്തര്‍പ്രദേശിലെ ജലസേചന വകുപ്പ് എന്‍ജിനീയറായ  രാജേഷ് വാര്‍ സിംഗ് യാദവ് പിടിയിലായത്. ഇയാളില്‍ നിന്നും 2.5 കോടി രൂപയുടെ സ്വര്‍ണവും ആദായനികുതി വകുപ്പ് കണ്ടെത്തി. ഇയാളുടെ സഹോദരങ്ങളുടെ വീടും ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു ഏഴ് നഗരങ്ങളിലായി 22 സ്ഥലങ്ങളിലാണ് ഇതു സംബന്ധിച്ച പരിശോധന ആദായനികുതി വകുപ്പ് നടത്തിയത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.  

റയാന്‍ സ്കൂളിലെ വിദ്യാര്‍ഥിയുടെ മരണം; പതിനൊന്നാം ക്ലാസുകാരന്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: ഹരിയാനയിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്നാം ക്ലാസുകാരന്‍ പിടിയില്‍. സിബിഐയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്  കുട്ടിയുടെ അച്ഛന്‍റെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.