പാനൂര്‍ അഷ്റഫ് വധം: 6 ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ക്ക്​ ജീവപര്യന്തം

കണ്ണൂര്‍: പാനൂര്‍ അഷ്റഫ് വധക്കേസില്‍ ആറു ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.തലശ്ശേരി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

ആര്‍.എസ്​എസ്​ പ്രവര്‍ത്തകരായ പാനൂര്‍ കൂറ്റേരി സ്വദേശി സുബിന്‍ എന്ന ജിത്തു, മൊകേരി വള്ളങ്ങാട്​ പുതിയോത്ത്​ അനീഷ്​ എന്ന ഇരുമ്ബന്‍ അനീഷ്​, മൊകേരി വള്ളങ്ങാട്​ ഇ.പി രാജീവന്‍ എന്ന പൂച്ച രാജീവന്‍, തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍ണ്‍ എന്ന പുരുഷു, തെക്കേ പാനൂരിലെ എന്‍.കെ രാജേഷ്​ എന്ന രജു, പാനൂര്‍ പന്ന്യന്നൂര്‍ ചമ്പാട്​ സ്വദേശി കെ. രതീശന്‍ എന്നിവരെയാണ്​ ​ കോടതി ജീവപര്യന്തം തടവിന്​ ശിക്ഷച്ചത്.

2002 ഫെബ്രുവരി 15 നാണ് താഴയില്‍ അഷ്റഫിനെ പാനൂര്‍ ബസ് സ്റ്റാന്‍റില്‍ വെച്ച്‌ വെട്ടിക്കൊന്നത്. രാഷ്ട്രീയ ​വൈരാഗ്യമായിരുന്നു കൊലപാതകത്തി​​ന്‍റെ കാരണം. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, ആയുധവുമായി സംഘം ചേരല്‍ എന്നിവയാണ്​ പ്രതികള്‍ക്കെതിരായ കുറ്റം. ഇവരെ കണ്ണൂര്‍ സെ​ന്‍ട്രല്‍ ജയിലിലേക്ക്​ മാറ്റി.

prp

Related posts

Leave a Reply

*