കഴിഞ്ഞ ദിവസം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായ യുസി ബ്രൗസറിന്‍റെ പുതിയ പതിപ്പ് എത്തി. ഗൂഗിളിന്‍റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായാണ് യുസി പ്ലേസ്റ്റോറില്‍ എത്തിയിരിക്കുന്നത്.
സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പിന്നീട് കമ്പനി നിഷേധിച്ചു. യുസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നു യുസി വെബ് വക്താവ് വ്യക്തമാക്കി.
ഗൂഗിള്‍ ക്രോമിന് ശേഷം ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിള്ള ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. പ്ലേസ്റ്റോര്‍ വഴി 50 കോടിയാളുകളാണ് ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.

