മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ലഭിക്കുന്നത് പിണറായി വിജയന്‍റെ പേര്

കോഴിക്കോട്: ഗൂഗിളില്‍ മോശം മുഖ്യമന്ത്രിയാരെന്ന് സെര്‍ച്ച് ചെയ്താല്‍ വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര്. പിണറായി വിജയന്‍റെ വിക്കി പീഡിയ പേജാണ് തിരച്ചിലില്‍ ആദ്യമെത്തുക.

പിണറായി വിജയനെതിരെ ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള ക്യാമ്പയിനിങ്ങാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരെ പ്രതിരോധ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്.

അതേസമയം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി വിജയന്‍റെ പേരാണ് വരിക. Who is the bad chief minister of Kerala എന്ന ചോദ്യത്തിന് എ.കെ ആന്‍റണി എന്നാണ് ഉത്തരം. bad chief minister of Kerala എന്ന ചോദിച്ചാല്‍ പിണറായി വിജയന്‍ എന്ന ഉത്തരവും വരും.

ഇതിന് മുമ്പും ഗൂഗിള്‍ സെര്‍ച്ചില്‍ ഇത്തരത്തില്‍ വിചിത്രമായ ഉത്തരങ്ങള്‍ ലഭിക്കുമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഏറ്റവും വലിയ പത്ത് കുറ്റവാളികളുടെ ചിത്രങ്ങളില്‍ ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫിക്കൊപ്പവും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനൊപ്പവുമാണ് മോദിയുടെ ചിത്രം വന്നിരുന്നത്. വിഡ്ഢി എന്ന സെര്‍ച്ച് ചെയ്താല്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പേരാണ് ലഭിച്ചിരുന്നത്.

prp

Related posts

Leave a Reply

*