സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ‘പ്ലസ്’ ഉപയോഗിക്കാന്‍ ആളില്ലാത്തതിനാല്‍ അടച്ചു പൂട്ടുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്‍റെ സേവനം ലഭ്യമാവുകയുള്ളൂ എന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ ഇതിന്‍റെ സൂചനകള്‍ പുറത്ത് വിട്ടിരുന്നു. പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നതിനായാണ് വീണ്ടും ഗൂഗിള്‍ കുറിപ്പിറക്കിയത്. ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങുമെന്നും ഗൂഗിള്‍ ഫോട്ടോസിലേക്ക് […]

മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ലഭിക്കുന്നത് പിണറായി വിജയന്‍റെ പേര്

കോഴിക്കോട്: ഗൂഗിളില്‍ മോശം മുഖ്യമന്ത്രിയാരെന്ന് സെര്‍ച്ച് ചെയ്താല്‍ വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര്. പിണറായി വിജയന്‍റെ വിക്കി പീഡിയ പേജാണ് തിരച്ചിലില്‍ ആദ്യമെത്തുക. പിണറായി വിജയനെതിരെ ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള ക്യാമ്പയിനിങ്ങാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരെ പ്രതിരോധ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്. അതേസമയം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി […]

ലൈം​ഗി​കാ​തി​ക്രമം; ഗൂ​ഗി​ള്‍ 48 ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

ന്യൂ​യോ​ര്‍​ക്ക്: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളു​ടെ പേ​രി​ല്‍ 13 മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം 48 പേ​രെ ഗൂ​ഗി​ള്‍ പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ന​ട​പ​ടി. സ്വ​ഭാ​വ ദൂ​ഷ്യ​മു​ള്ള​വ​രെ പു​റ​ത്താ​ക്കി ജോ​ലി​സ്ഥ​ലം ന​ന്നാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് സു​ന്ദ​ര്‍ പി​ച്ചെ പ​റ​ഞ്ഞു. ലൈം​ഗീ​കാ​രോ​പ​ണം നേ​രി​ട്ട ആ​ന്‍​ഡ്രോ​യി​ഡ് സ്ര​ഷ്ടാ​വാ​യ ആ​ന്‍​ഡി റൂ​ബി​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഗൂ​ഗി​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ക​മ്പ​നി വി​ട്ടു പോ​കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒമ്പത് കോടി ഡോ​ള​ര്‍ എ​ക്‌​സി​റ്റ് പാ​ക്കേ​ജ് ആ​യി […]

ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി

ചെന്നൈ:  മൂന്നു കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമിലെ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നത‌്. ഹാക്കര്‍മാര്‍ക്ക് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന വീഴ്ചയാണ‌് കണ്ടെത്തിയത‌്. ബ്രൗസറില്‍ സേവ് ചെയ്ത പാസ്‌വേഡുകള്‍ മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും ഹാക്കര്‍മാര്‍ക്ക‌് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട‌്. ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ‌്. […]

നിങ്ങള്‍ എപ്പോള്‍ മരിക്കും? ഗൂഗിളിനോട് ചോദിച്ചാല്‍ മതി

ന്യൂയോര്‍ക്ക്: ലോകത്തുളള എന്തുകാര്യങ്ങളേക്കുറിച്ച് ചോദിച്ചാലും മറുപടിയുളള ഗൂഗിളില്‍ നിന്ന് ജനന മരണ സമയം മാത്രമേ ലഭിക്കാതിരുന്നുളളൂ. എന്നാല്‍ ഇനിമുതല്‍ ഗൂഗിള്‍ മരണവും പ്രവചിക്കും. ഗൂഗിളിന്‍റെ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് തയ്യാറാക്കിയ യന്ത്രത്തിന്‍റെ സഹായത്തോടെ മരണം പ്രവചിക്കുമെന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. സ്തനാര്‍ബുദ ബാധിതയായ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയുടെ മരണമാണ് ഗൂഗിള്‍ പ്രവചിച്ചത്. ഈ സ്ത്രീ മരിക്കാന്‍ 9.3 ശതമാനം മാത്രമേ സാധ്യതയുളളൂവെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഗൂഗിള്‍ വിധിയെഴുതിയത് 19.9 ശതമാനമാണ്. ഇത് ശരിവയ്ക്കും […]

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി മോദി; ഗൂഗിളിന് തെറിവിളി

ഗൂഗിള്‍ സെര്‍ച്ചിന് അബദ്ധങ്ങള്‍ പറ്റുന്നത് പതിവാണ്. ഇപ്പോള്‍ അത്തരത്തിലൊരു അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണ്. India First PM എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ വരുന്ന ലിങ്ക് തുറന്നാല്‍ കാണുക നരേന്ദ്രമോദിയുടെ ചിത്രം. നെഹ്‌റുവിന്‍റെ ചിത്രത്തിന് പകരം മോദിയെ വെച്ച ഗൂഗിള്‍ സെര്‍ച്ചിന് നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ലഭിക്കുന്നത്. നെഹ്‌റുവിന്‍റെ മാത്രമല്ല, മറ്റ് പലരുടെയും ചിത്രങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച്‌ ഇത്തരത്തില്‍ മാറി നല്‍കിയിട്ടുണ്ട്. ആദ്യ ധനകാര്യമന്ത്രി, ആദ്യ പ്രതിരോധ മന്ത്രി എന്നിവ […]

വീല്‍ചെയര്‍ യാത്രികര്‍ക്ക് അനുയോജ്യമായ വഴികള്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പ്

ദിവസവും വ്യത്യസ്തമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഭിന്നശേഷിക്കാരെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകളാണ് ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനം നിലവില്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്യോ, മെക്സിക്കോ സിറ്റി, ബോസ്റ്റന്‍, സിഡ്നി തുടങ്ങിയ നഗരങ്ങളില്‍ ലഭ്യമാവും. ഗൂഗിള്‍ മാപ്പ്സില്‍ ഡയറക്ഷന്‍- പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍- ഓപ്ഷന്‍സ്- റൂട്ട് സെലക്ഷന്‍ എന്നിവ തിരഞ്ഞെടുത്താല്‍ വീല്‍ചെയര്‍ പാതകള്‍ കണ്ടെത്താം. വീല്‍ചെയര്‍ യാത്രികര്‍ നഗരങ്ങളില്‍ തങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ […]

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ഈ ഫീച്ചര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. മലയാളം, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഈ സൗകര്യം ഗൂഗിളിന്‍റെ ഡെസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാണ്. ഇത് ഉപയോഗിക്കാനായി ഗൂഗിള്‍ മാപ്പിലെ സെറ്റിങ്സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മറ്റു […]

ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന റിപ്ലൈ റോബോട്ട് സംവിധാനം ഒരുക്കി ഗൂഗിള്‍

    ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന റിപ്ലൈ റോബോട്ട് സംവിധാനം ഒരുക്കി ഗൂഗിള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഒരു റോബോട്ടിന് ജന്മം നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇനി വാട്സ്‌ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ നിങ്ങളെ റോബോട്ട് സഹായിക്കും. നിങ്ങള്‍ക്ക് മറ്റുള്ളവര്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുക മാത്രമല്ല, നിങ്ങളുടെ ലൊക്കേഷന്‍, കലണ്ടര്‍ തുടങ്ങി ആ ചാറ്റിനിടയില്‍ ആവശ്യമായി വരുന്ന എല്ലാ വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഈ റിപ്ലൈ റോബോട്ടിന്റെ നിര്‍മിത ബുദ്ധി […]

ബ്രിട്ടന്‍ ഗൂഗിളിനും ഫേസ്​ബുക്കിനും നികുതി ചുമത്താനൊരുങ്ങുന്നു

ലണ്ടന്‍: ടെക്​ ഭീമന്‍മാരായ ഗൂഗിളിനും ഫേസ്​ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. ഭീകരവാദവും ആക്രമണങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പിന്‍വലിക്കാത്ത പക്ഷം നികുതി ചുമത്തുമെന്ന്​​ ബ്രിട്ടീഷ്​ സുരക്ഷാ മന്ത്രി ബെന്‍ വലൈസ്​ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും രാജ്യ സുരക്ഷക്കും വേണ്ടി സര്‍കാര്‍​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ മടിക്കുന്ന ടെക്​ ഭീമന്‍മാര്‍​ വിവരങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരായ രീതിയില്‍ വിറ്റ്​ കാശാക്കുകയാണെന്ന്​ ബെന്‍ ആരോപിച്ചു. ലോണുകാര്‍ക്കും സോഫ്​റ്റ്​ പോണ്‍ കമ്പനികള്‍ക്കുമാണ്​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ ഗൂഗിളും ഫേസ്​ബുക്കും പോലുള്ള കമ്പനികള്‍ […]