ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും

ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും ശബ്ദ നിര്‍ദ്ദേശങ്ങള്‍ തരും. ഈ ഫീച്ചര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവതരിപ്പിച്ചത്. മലയാളം, ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

ഈ സൗകര്യം ഗൂഗിളിന്‍റെ ഡെസ്ക്ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാണ്. ഇത് ഉപയോഗിക്കാനായി ഗൂഗിള്‍ മാപ്പിലെ സെറ്റിങ്സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ മാപ്പ് പരിഷ്കരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Image result for google map in malayalam

 

ഇന്ത്യയില്‍ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവരുടെ എണ്ണം വളരെ കുറവായതിനെ തുടര്‍ന്നാണ് പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്ബനികള്‍ ശ്രമിച്ചുവരുന്നത്. മാത്രമല്ല, ഗൂഗിള്‍ മാപ്പില്‍ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ടൂളുകളും അവതരിപ്പിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*