നാളെ നടക്കാനിരുന്ന സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ ചോദ്യപേപ്പര്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ നാളെ നടക്കാനിരിക്കുന്ന പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പര്‍ വാട്ട്​സ്​ ആപ്പിലൂടെ ചോര്‍ന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ്​ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ്​ സോഷ്യല്‍ മീഡയകളിലൂടെയും പുറത്തായത്​.

പരീക്ഷയുടെ സെറ്റ്​ രണ്ട്​ ചോദ്യപേപ്പര്‍ ബുധനാഴ്​ച തന്നെ പുറത്തായിരുന്നു. ഡല്‍ഹിയിലെ റോഹ്​നി ഏരിയയില്‍ നിന്നാണ്​ ചോദ്യപേപ്പറി​​​​​ന്‍റെ കോപ്പി വാട്ട്​സ്​ ആപ്പിലൂടെ പ്രചരിച്ചതെന്നാണ്​ വിവരം. ​​

ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ ചോദ്യപേപ്പര്‍ ചോര്‍ന്ന വാര്‍ത്ത‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സി.ബി.എസ്.ഇയുടെ ബോര്‍ഡ് തീരുമാനിക്കുമെന്നും അദേഹം അറിയിച്ചു.  അതേസമയം, സി.ബി.എസ്.ഇ. മാർഗ്ഗനിർദ്ദേശമനുസരിച്ച് ഒരു ചോദ്യപേപ്പർ ചോർന്നാൽ, പരീക്ഷ അസാധുവാക്കുകയും വീണ്ടും നടത്തുകയുമാണ് പതിവ്.

 

 

 

prp

Related posts

Leave a Reply

*