പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ ഇനിമുതല്‍ പൈതണും സി പ്ലസ്പ്ലസും

ന്യൂഡല്‍ഹി: ഇത്തവണ മുതല്‍ സിബിഎസ്‌ഇ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ പൈതണ്‍, സിപ്ലസ്പ്ലസ് എന്നീ പ്രോഗ്രാമിങ് ലാംഗ്വേജുകള്‍ കൂടി ഉള്‍പ്പെടുത്താനൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് ഇവയില്‍ താത്പര്യമുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം ഉത്തരമെഴുതിയാല്‍ മതിയെന്ന് സി.ബി.എസ്.ഇ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ഇത്തവണത്തെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 28നാണ് കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷ. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് എല്ലാ പരീക്ഷകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് […]

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നറിയാം. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിറ്റല്‍ മാര്‍ക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കര്‍ അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭ്യമാക്കും. ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും). എസ്‌എംഎസില്‍ ലഭിക്കാന്‍ […]

സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാര്‍ഥിനി പിന്‍വലിച്ചു

കോട്ടയം: സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാര്‍ഥിനി പിന്‍വലിച്ചു. കോട്ടയം സ്വദേശിയായ സി.ബി.എസ്.ഇ വിദ്യാര്‍ഥിനി അമിയ സലിമായിരുന്നു പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചോദ്യപ്പേപ്പര്‍ മാറിയെന്നും പകരം പരീക്ഷ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്​തവ വിരുദ്ധമെന്ന്​ സി.ബി.എസ്.ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ ത​ന്‍റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ് സി.ബി.എസ്.ഇ […]

നാളെ നടക്കാനിരുന്ന സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ ചോദ്യപേപ്പര്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ നാളെ നടക്കാനിരിക്കുന്ന പന്ത്രണ്ടാംക്ലാസ്​ പരീക്ഷ ചോദ്യപേപ്പര്‍ വാട്ട്​സ്​ ആപ്പിലൂടെ ചോര്‍ന്നു. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പറാണ്​ വാട്ട്​സ്​ ആപ്പിലൂടെയും മറ്റ്​ സോഷ്യല്‍ മീഡയകളിലൂടെയും പുറത്തായത്​. പരീക്ഷയുടെ സെറ്റ്​ രണ്ട്​ ചോദ്യപേപ്പര്‍ ബുധനാഴ്​ച തന്നെ പുറത്തായിരുന്നു. ഡല്‍ഹിയിലെ റോഹ്​നി ഏരിയയില്‍ നിന്നാണ്​ ചോദ്യപേപ്പറി​​​​​ന്‍റെ കോപ്പി വാട്ട്​സ്​ ആപ്പിലൂടെ പ്രചരിച്ചതെന്നാണ്​ വിവരം. ​​ ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ ചോദ്യപേപ്പര്‍ ചോര്‍ന്ന വാര്‍ത്ത‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സി.ബി.എസ്.ഇയുടെ ബോര്‍ഡ് തീരുമാനിക്കുമെന്നും അദേഹം അറിയിച്ചു.  അതേസമയം, […]