സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നറിയാം. രാവിലെ പത്ത് മണിയ്ക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിറ്റല്‍ മാര്‍ക്ക്‌ ലിസ്റ്റിന് വെബ്സൈറ്റ്: https://digilocker.gov.in. ഡിജിലോക്കര്‍ അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭ്യമാക്കും. ഇന്‍ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം വഴി ഫലത്തിനു ഫോണ്‍: 011 24300699 (ഡല്‍ഹിയില്‍), 011 24300699 (ഡല്‍ഹി ഒഴികെ എല്ലായിടത്തും). എസ്‌എംഎസില്‍ ലഭിക്കാന്‍ ഫോണ്‍: 7738299899; ഫോര്‍മാറ്റ്: cbse12

11,86,306 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയ്ക്കകത്തും പുറത്തുമായി പരീക്ഷ എഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇത്തവണത്തെ ഇക്കണോമിക്‌സ് പരീക്ഷ വീണ്ടും നടത്തിയിരുന്നു.

 

 

prp

Related posts

Leave a Reply

*