അഗര്‍ബത്തികള്‍ ആളെക്കൊല്ലികളോ..? ഞെട്ടിക്കുന്ന റിപ്പോട്ടുകള്‍

ക്ഷേത്രങ്ങളിലും വീടുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് അഗര്‍ബത്തികള്‍. ഭക്തിയുമായി ബന്ധപ്പെട്ടാണ് അഗര്‍ബത്തി കൂടുതലും ഉപയോഗിക്കുന്നത്. വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവെയ്ക്കുന്നവരുണ്ട്.

എന്നാല്‍ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍നിന്നുള്ള പുക വിഷമയമാണെന്നാണ്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി കത്തിച്ചുവെക്കുന്നതും അതിന്റെ പുക തങ്ങി നില്‍ക്കുന്നതും ശ്വാസകോശ കാന്‍സറിന് വരെ കാരണമായേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.

അടച്ചു പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വെയ്ക്കുമ്ബോ ള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട സ്ഥലങ്ങളില്‍ ഇവ കത്തിക്കുന്നതില്‍ കുഴപ്പമില്ല. പുക പുകവലിക്കുമ്ബോള്‍ പുറത്തേക്ക് വരുന്ന പുകയുടെ അത്ര തന്നെ അപകടകരമാണ് അഗര്‍ബത്തികളിലെ പുകയും.

അപകടകാരികളായ വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് പര്‍ട്ടിക്കുലേറ്റ് മാറ്ററും സള്‍ഫര്‍ ഡയോക്‌സൈഡ്, ഫോര്‍മാള്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്‌സ് പോലുള്ള വാതകങ്ങളാണ് ഇതില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ഈ പുക ശ്വസിക്കുന്നത് വഴി കുട്ടികള്‍ക്ക് വളരെ പെട്ടന്ന് അസുഖം പിടിപ്പെടാം. ത്വക്ക് അലര്‍ജിയും ചൊറിച്ചിലുമുണ്ടാക്കാനും ഇത് കാരണമാകും.

prp

Related posts

Leave a Reply

*