നന്നായി ഉറങ്ങാം, വണ്ണം കുറയ്ക്കാം…

ഒരു മനുഷ്യന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ഉറക്കവും ഭക്ഷണശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവുള്ളവരിൽ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്‍റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ […]

പരിശോധന ഫലം കണ്ടില്ല; വെസ്റ്റ്‌നൈല്‍ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായില്ല

കോഴിക്കോട്: വെസ്റ്റ്‌നൈല്‍ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പക്ഷികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് കണ്ടെത്താനായില്ല. വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് ആറു വയസുകാരന്‍ മരിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. മലപ്പുറത്തു നിന്നും വിദഗ്ധ സംഘം ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പരിശോധനക്കായി അയച്ചത്. വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് മലപ്പുറം ജില്ലയിലെ വേങ്ങര എ ആര്‍ നഗര്‍ സ്വദേശിയായ ഏഴു വയസുകാരന്‍ മരിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ വെസ്റ്റ്‌നൈല്‍ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി […]

സംസ്ഥാനത്ത്‌ ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തൃശ്ശൂര്‍: സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് രോഗബാധ വര്‍ധിക്കുന്നു. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസത്തിനിടെ 144 പേരാണ് സംസ്ഥാനത്ത് ചിക്കന്‍ പോക്‌സ് ബാധിച്ച്‌ മരിച്ചത്. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ചിക്കന്‍പോക്‌സു കൂടി ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ചിക്കന്‍പോക്‌സ് ബാധമൂലമാണ്. രോഗം പടരുന്നത് തടയാന്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. 2015 ല്‍ സംസ്ഥാനത്ത് ചിക്കന്‍പോക്സ് പിടിപെട്ട് ആരും മരിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 2016 ല്‍ ഒരുമരണം റിപ്പോര്‍ട്ട് […]

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍

കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകളില്‍ അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കന്നതായി ഫ്രഞ്ച് ആരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. രണ്ട് കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെയും ഹാനീകരമായ ഡയോക്സിനുകളുടെയും സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിപണിയിലുള്ള 23 തരം ഡയപ്പറുകള്‍ പരിശോധിച്ച ശേഷമാണ് പഠനം നടത്തിയത്. 2017 ജനുവരിയില്‍ ഡയപ്പറുകളിലെ കെമിക്കല്‍ സാന്നിധ്യം ചൂണ്ടിക്കാട്ടി ഫ്രഞ്ച് മാസികയില്‍ വന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആരോഗ്യ സംഘടനയായ ആന്‍സസ് പഠനം നടത്തിയത്. വിപണിയിലെത്തുന്ന പന്ത്രണ്ടോളം പ്രമുഖ ബ്രാന്‍ഡുകളുടെ ഡയപ്പറുകളിലും കെമിക്കല്‍ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. കീടനാശിനിയായി ഉപയോഗിക്കുന്ന ഗ്ലിഫോസേറ്റ് അടക്കമുള്ള […]

പാതയോരങ്ങളിലെ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നവര്‍ സൂക്ഷിക്കുക

കാസര്‍ഗോഡ്‌:  വഴിയരികില്‍ മിക്കയിടങ്ങളിലും വില്‍പ്പനയ്ക്കുള്ള ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കരിമ്പിന്‍ ജ്യൂസ് വാങ്ങി കഴിക്കുന്നവര്‍ സൂക്ഷിക്കുക. ഇത്  ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യയോഗ്യമായ വെള്ളത്തിന്‍റെ പി എച്ച് മൂല്യം 7 ആണ്. എന്നാല്‍ ഇത്തരം ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസിന്‍റെ പി എച്ച് മൂല്യം നാലാണ്. കാഞ്ഞങ്ങാട് നഗരസഭാ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ ജ്യൂസ് വില്‍പ്പന […]

ഇരുണ്ട നിറക്കാര്‍ക്ക് ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍…

ഇരുണ്ട നിറക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഫൗണ്ടേഷന്‍ നിറം കണ്ടെത്താന്‍ വളരെ പ്രയാസമാണ്‌. അതു കൊണ്ട്‌ തന്നെ ഇത്തരക്കാര്‍ പലപ്പോഴും ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യാറുള്ളത്. വെളുത്ത നിറമുള്ളവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള മേക്കപ്പുകള്‍  പയോഗിക്കാം.  മറിച്ച്‌ ഇരുണ്ട നിറമുള്ളവര്‍ മേക്കപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെയ്യുന്ന ചെറിയ പിഴവുകള്‍ വലിയ രീതിയിലായിരിക്കും പലപ്പോഴും പ്രതിഫലിക്കുക. ഇരുണ്ട നിറമുള്ളവർക്ക് പൊതുവെ വളരെ നല്ല ചര്‍മ്മം ആയിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഏറ്റവും വലിയ സമ്പത്തും ഇതു തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരം ചര്‍മ്മം […]

മാനിക്യുര്‍ ഇനി വീട്ടില്‍ തന്നെ ചെയ്യാം..

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് കൈകള്‍. ചര്‍മവും ശരീരത്തിന്‍റെ രൂപവും മാത്രമല്ല നിങ്ങളുടെ കൈ വൃത്തികേടായി കിടന്നാല്‍ മറ്റ് ഭംഗിയെയും അത് ഇല്ലാതാക്കും. അതുകൊണ്ടുതന്നെ കൈ നല്ല വൃത്തിയായി സൂക്ഷിക്കണം. നിങ്ങളുടെ കൈ മൃദുലവും മിനുസമുള്ളതും ആക്കി തീര്‍ക്കാന്‍  മിക്കവരും ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യുര്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ അനാവശ്യ ചെലവുകള്‍ നമുക്ക് ഒഴിവാക്കാം. 1-  ചെറുചൂടുവെള്ളത്തില്‍ അല്‍പം റോസ് വാട്ടറും ലാവന്‍ഡര്‍ ഓയിലും ചേര്‍ക്കുക. നല്ല സുഗന്ധവും കിട്ടാനാണ് ഇതൊക്കെ […]

ശരീരത്തിലെ ഈ ലക്ഷണങ്ങള്‍ ചില അസുഖങ്ങളുടെ സൂചനയാകാം

മുഖം നല്‍കുന്ന ചില സൂചനകള്‍ നിങ്ങളുടെ ആരോഗ്യത്തെ വെളിപ്പെടുത്തും. മുഖക്കുരു, വരണ്ടചുണ്ടുകള്‍, കണ്ണിന്‍റെ മഞ്ഞനിറം ഇതെല്ലാം ചില ലക്ഷണങ്ങളാണ്. ഇതാ മുഖം നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്. മുഖക്കുരു ഒരു പ്രത്യേക പ്രായത്തില്‍ മുഖക്കുരു വരുകയും അത് താനേ പോകുകയും ചെയ്യും. എന്നാല്‍ ഈ കുഞ്ഞുകുരുക്കളെ അവഗണിക്കേണ്ട. പോഷകങ്ങളുടെ അഭാവം മൂലവും മുഖക്കുരു വരാം. ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം. വരണ്ട ചര്‍മവും ചുണ്ടുകളും വരണ്ട ചുണ്ടുകള്‍ നിര്‍ജലീകരണത്തിന്റെ […]

വയർ കുറയ്ക്കാൻ ‘മഞ്ഞൾ ചായ’

ഇന്ത്യൻ ഭക്ഷണങ്ങളിലെ അവിഭാജ്യ ഘടകമാണ് മഞ്ഞൾ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന വോളറ്റൈൽ ഓയിലുകൾ, പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, ലിനോലെനിക് ആസിഡ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവയാണ് മഞ്ഞളിന്‍റെ ഔഷധമൂല്യത്തിന് കാരണം. അലർജി തുമ്മൽ, ചുമ എന്നിവയ്ക്ക് മഞ്ഞൾ അത്യുത്തമമാണെന്ന് നാം കേട്ടിട്ടുണ്ട്. എന്നാൽ അമിതഭാരത്തിനും വയർ കുറക്കാനും മഞ്ഞൾ നല്ലതാണ്. ഇതിനായി ‘ടർമറിക് ടീ’ അഥവാ ‘മഞ്ഞൾ ചായ’ ഉണ്ടാക്കി കുടിക്കുകയാണ് വേണ്ടത്. പേരിൽ […]

വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്, എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്

ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച്‌ വൈദ്യ നിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച്‌ രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തല കഴുകാന്‍ പ്രകൃതിദത്ത […]