മോന്‍സന്‍റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും- കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മോന്‍സന്‍ മാ​വു​ങ്ക​ലിന്റെ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യത് സ​ര്‍​ക്കാ​രും സി​പി​എ​മ്മും ആണെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍.

മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ ആ​ധി​കാ​രി​ക രേ​ഖ​യെ​ന്ന പേ​രി​ല്‍ ചെ​മ്ബോ​ല നി​ര്‍​മി​ച്ച​ത് ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​നെ​ന്ന് ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു. മ​ത​സ്പ​ര്‍​ധ ഉ​ണ്ടാ​ക്കു​ന്ന നീ​ക്ക​മാ​ണ് ന​ട​ന്ന​തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ പുരാവസ്തു നല്‍കി വഞ്ചിച്ചതിന് മോന്‍സണ്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇതോടെ മോന്‍സണെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി.

പുതിയ കേസ് കിളിമാനൂര്‍ സ്വദേശി സന്തോഷ് നല്‍കിയ പരാതിയിലാണ്. പുരാവസ്തു നല്‍കി വഞ്ചിച്ചെന്നാണ് പരാതി.

ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. പാലാ സ്വദേശി രാജീവിന്റെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

prp

Related posts

Leave a Reply

*