മൂന്ന് ദിവസമായി ഓഫീസിലെത്തുന്നില്ല: ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് ബെഹ്‌റ

തിരുവനന്തപുരം: കേരളത്തില്‍ മോന്‍സണ്‍ തട്ടിപ്പ് വിവാദം ചൂടുപിടിക്കുമ്ബോള്‍ ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദം കൊഴുക്കുമ്ബോളാണ് ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔ​ദ്യോ​ഗിക വിവരം പുറത്ത് വരുന്നത്. ഒറീസയില്‍ അഭിമുഖ പരീക്ഷക്കു വേണ്ടി പോകുന്നുവെന്നാണ് വിവരം.

മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തില്‍ മോന്‍സന്‍ മാവുങ്കല്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന് വിവരം പുറത്തുവന്നത്. മോന്‍സനൊപ്പമുള്ള ബെഹ്റയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെ ബീറ്റ് ബുക്ക് മോന്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു.

മോണ്‍സണ്‍ മാവുങ്കലും മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിന്‍റെ കടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കിക്കഴിഞ്ഞു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സന്റെ വീടുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചതും. മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സനുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം വിവാദമായിക്കഴിഞ്ഞു. മോണ്‍സനെതിരായ പീഡന പരാതി പൊലീസുകാര്‍ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേേടായി മാറി.

prp

Related posts

Leave a Reply

*