റസ്റ്റ് ഹൗസില്‍ എത്തി മദ്യക്കുപ്പികള്‍ കണ്ടെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്;ഷോ കാണിക്കരുതെന്നും റോഡിലെ കുഴി അടക്കാനും ഉപദേശിച്ച്‌ സോഷ്യല്‍മീഡിയ (വീഡിയോ)

> കോഴിക്കോട്: വടകര റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മന്ത്രി പിന്നീട് പറഞ്ഞു. മദ്യക്കുപ്പികള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫെയിസ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, നിസാരമായ ഇത്തരം സംഭവങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്യുന്ന മന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയയില്‍ കമന്റുകളെത്തി. സംസ്ഥാനത്ത് മിക്ക റോഡുകളും നശിച്ചു കിടക്കുമ്ബോള്‍ അതൊന്നും […]

മഴ: പാലക്കാട്​ ദുരിതം വ്യാപകം

കനത്ത മഴ; റോഡില്‍ വെള്ളക്കെട്ട് ഒ​റ്റ​പ്പാ​ലം: തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം​മൂ​ടി അ​പ​ക​ട ഭീ​ഷ​ണി​യാ​യി റോ​ഡു​ക​ള്‍. വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ള്‍​ക്ക് പു​റ​മെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലും രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ള്‍ ജ​ന​ത്തെ വ​ല​ക്കു​ന്നു. ഒ​റ്റ​പ്പാ​ലം റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന് മു​ന്നി​ല്‍ ച​ളി​വെ​ള്ളം ത​ളം കെ​ട്ടി കി​ട​ക്കു​ന്ന​ത് ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രെ കൂ​ടാ​തെ പ​രി​സ​ര വാ​സി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ റോ​ഡി​ല്‍ നി​ന്നും ന​ഗ​ര​സ​ഭ ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍ നി​ന്നും കാ​ല്‍​ന​ട​യാ​യി നി​ര​വ​ധി പേ​രാ​ണ് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. സ്​​റ്റേ​ഷ​ന് മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് […]

കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി തല മുണ്ഡനം ചെയ്ത ശേഷം ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്‍റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി തല മുണ്ഡനം ചെയ്ത ശേഷം പാര്‍ട്ടി വിട്ട് ബിജെപി എംഎല്‍എ . സുര്‍മ എംഎല്‍എയായ ആശിഷ് ദാസാണ് പാര്‍ട്ടി വിട്ടത് കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ യജ്ഞവും നടത്തി. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ വലിയ വിമര്‍ശകാനായ ആശിഷ് ദാസ് നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ചാണ് പാര്‍ട്ടി വിട്ടത്.. മോദിയുടെ സന്ദേശങ്ങള്‍ അര്‍ത്ഥമില്ലാത്ത വാക്കുകളുടെ കെട്ടുകള്‍ മാത്രമെന്നും ആശിഷ് ദാസിന്റെ വിമര്‍ശനം.. ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണ് എന്നാണ് ആശിഷ് ദാസിന്‍റെ […]

ഇടുക്കിയിലും വിമാനം പറന്നിറങ്ങും: അഭിമാനിക്കാന്‍ ഏറെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയാക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഇതിന്‍റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്ബോള്‍ അതില്‍ പൊതുമരാമത്ത് […]

വീട്ടിനുള്ളിലെ അജ്ഞാത പ്രതിഭാസം ഗൗരവമുള്ളത്, കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍

കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരിലെ വീട്ടിനുള്ളിലെ അജ്ഞാത പ്രതിഭാസം ഗൗരവമുള്ളതെന്ന് നിഗമനം. വിശദമായ പഠനത്തിന് കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തോട് അടിയന്തിരമായി സ്ഥലത്തെത്തി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഭൂമിക്കടില്‍ മണ്ണൊലിക്കുന്ന പ്രതിഭാസം (കുഴലീകൃത മണ്ണൊലിപ്പ്) ആണ് പോലൂരില്‍ സംഭവിക്കുന്നതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം. പ്രദേശത്തെ മതിലുകളില്‍ വിള്ളല്‍ നിരീക്ഷണത്തില്‍ വ്യക്തമായി. ഈ വിള്ളല്‍ കൂടി വരുന്നതായും ബോധ്യപ്പെട്ടു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശകന്‍ കേന്ദ്ര ഭൗമ ശാസ്ത്ര പഠനകേന്ദ്രം മുന്‍ ശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ […]

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ കഴുത്തില്‍ വെട്ടി; നിതിനയെ ആക്രമിക്കുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടല്‍ മാറാതെ സെക്ക്യൂരിറ്റികാരന്‍

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിനയെ സഹപാഠി അഭിഷേക് ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടലിലാണ് കോളേജ് സെക്ക്യൂരിറ്റിയായ ജോസ്. അഭിഷേക് നിതിനയെ ആക്രമിക്കുന്നത് നേരില്‍ കണ്ടുവെന്ന് ജോസ് പൊലീസിന് മൊഴി നല്‍കി. സംഭവം കണ്ട ഉടനെ താന്‍ വിവരം കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. അഭിഷേകും നിതിനയും ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍ എന്തോ വലിയ തര്‍ക്കം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് താന്‍ അങ്ങോട്ട് ചെന്നതെന്നും ജോസ് പറഞ്ഞു. “പെട്ടെന്ന് ആ പയ്യന്‍ […]

ദുബായ് എക്​സ്​പോ 2020 : വിസ്‌മയമൊരുക്കി ഒമാന്‍ പവലിയന്‍

മ​സ്​​ക​ത്ത്​: ദുബായ് എ​ക്​​സ്​​പോ 2020 യില്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച്‌​ ഒ​മാ​ന്‍ പ​വ​ലി​യ​നും. ‘അ​വ​സ​ര​ങ്ങ​ളു​ടെ ത​ല​മു​റ​ക​ള്‍ ‘എ​ന്ന പേ​രി​ല്‍ കു​ന്തി​രി​ക്ക മ​ര​ത്തിന്റെ ക​ഥ​യും അ​തിന്റെ ജീ​വി​ത​ച​ക്ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​വ​ലി​യ​ന്‍ രൂ​പ ക​ല്‍​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്രതിസന്ധിയെ തുടര്‍ന്നുള്ള മ​ഹാ​മേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ വഴി തുറക്കുന്നത് . അതെ സമയം രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ്​​ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലാ​യി വ​ന്നി​ട്ടു​ള്ള​ത്. ഭൂരിഭാഗം പേരിലും വാ​ക്​​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ട്ടു​ണ്ട്. ഇ​ത്​ ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രെ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ര്‍​ഷി​ക്കാ​ന്‍ […]

ജയലളിത ഉപയോഗിച്ച ഹെലികോപ്​റ്റര്‍ ‘എയര്‍ ആംബുലന്‍സ്​’ ആക്കിമാറ്റി തമിഴ്​നാട്​ സര്‍ക്കാര്‍

ചെന്നൈ: തമിഴ്​നാട്​ മുന്‍മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്​റ്റര്‍ എയര്‍ ആംബുലന്‍സ് ആക്കാന്‍ സ്റ്റാലിന്‍​ സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്​നാട്ടില്‍ നിലവില്‍ കോയമ്ബത്തുരിലെ സ്വകാര്യ ആശുപത്രി മാത്രമാണ്​ എയര്‍ ആംബുലന്‍സ്​ സര്‍വീസ്​ നടത്തുന്നത്​. 2006ലാണ്​ സംസ്​ഥാന സര്‍ക്കാര്‍ ഇരട്ട എന്‍ജിനുള്ള ‘ബെല്‍ 412EP’ എന്ന ഹെലികോപ്​റ്റര്‍ വാങ്ങിയത്​. 2019 നവംബര്‍​ വരെ ഉപയോഗിച്ച ഹെലികോപ്​റ്റര്‍ 2,449 മണിക്കൂര്‍ മാത്രമാണ്​ പറന്നത്​. പിന്നീട്​ മീനംപാക്കം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഹെലികോപ്​റ്റര്‍ വില്‍ക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഡി.എം.കെ സര്‍ക്കാര്‍ വന്നതോടെ​ […]

ഒടുവില്‍ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെ

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെയാണെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ചു . റിപ്പബ്ലിക് എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയുമായി ബുധനാഴ്ച നടന്ന സംവാദത്തിലാണ് 26/11 മുംബൈ ഭീകരാക്രമണത്തിലെ രാജ്യത്തിന്റെ പങ്ക് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സമ്മതിച്ചത്. 26/11 ഭീകരാക്രമണം നടത്തിയ കസബും മറ്റുള്ളവരും പാകിസ്താനികളാണെന്ന് അംഗീകരിക്കാന്‍ ഒരു വിഷമവുമില്ല, എന്നാല്‍ അവരെ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പറയുന്നു. […]

മൂന്ന് ദിവസമായി ഓഫീസിലെത്തുന്നില്ല: ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് ബെഹ്‌റ

തിരുവനന്തപുരം: കേരളത്തില്‍ മോന്‍സണ്‍ തട്ടിപ്പ് വിവാദം ചൂടുപിടിക്കുമ്ബോള്‍ ഔദ്യോഗിക ആവശ്യത്തിനാണ് ഒറീസയിലേക്ക് പോകുന്നുവെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദം കൊഴുക്കുമ്ബോളാണ് ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔ​ദ്യോ​ഗിക വിവരം പുറത്ത് വരുന്നത്. ഒറീസയില്‍ അഭിമുഖ പരീക്ഷക്കു വേണ്ടി പോകുന്നുവെന്നാണ് വിവരം. മൂന്ന് ദിവസമായി ബെഹ്റ ഓഫീസിലെത്തുന്നില്ല എന്നും അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിവാദത്തിലായ പശ്ചാത്തലത്തില്‍ മോന്‍സന്‍ മാവുങ്കല്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് […]