നീലക്കുറിഞ്ഞി ഉദ്യാന സംരക്ഷണം;മുഖ്യമന്ത്രിക്ക് വി.എസിന്‍റെ കത്ത്

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നല്‍കി.     നീലക്കുറിഞ്ഞി സങ്കേതത്തിലെ വിസ്തൃതി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെ  വി എസ് ശക്തമായി വിമര്‍ശിച്ചു.  ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സര്‍ക്കാര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.   കൂടാതെ കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

എംആര്‍ വാക്സിനേഷന്‍ നല്‍കാനുള്ള കാലാവധി ഡിസംബര്‍ 1 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത്  മീസില്‍സ് റുബെല്ല വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ക്യാംപയിന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ ഒന്ന് വരെ നീട്ടിയിരിക്കുന്നത്. നേരത്തെ രണ്ട് തവണ പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി കൂട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം ഫലം കാണാത്ത പശ്ചാത്തലത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്. എഴുപത്താറു ലക്ഷം കുട്ടികളെ ലക്ഷ്യമിട്ട പദ്ധതിയില്‍  ഇതുവരെ കുത്തിവയ്പ്പെടുത്തത്  അറുപത്തിയൊന്നു ലക്ഷം പേര്‍ മാത്രമാണ്.    

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേയ്ക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ രജിസ്ട്രേഷന്‍റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്‍റെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു .

മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി. മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സെക്രട്ടറിയേറ്റിലെത്തി ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. അതേസമയം, ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. എ.കെ ശശീന്ദ്രനെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. സംഭാഷണം ഫോണ്‍ കെണിയാണോ, ഗൂഢാലോചന ഉണ്ടോ മന്ത്രിയുടെ ഫോണ്‍ സംഭാഷണം എഡിറ്റ് […]

മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന  സര്‍ക്കാറി​നെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിയായതുകൊണ്ട്​ തോമസ്​ ചാണ്ടിക്ക്​ പ്രത്യേക പരിഗണനയുണ്ടോ എന്നും കൈയേറ്റത്തില്‍​ സാധാരണക്കാരനോടും ഇതേ നിലപാടാണോയെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ചോദ്യം. തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ നടപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. കേസ് നാളെ കോടതി വീണ്ടും പരിശോധിക്കും.

അതിര്‍വരമ്പ് മാറി; ഭിന്നലിംഗക്കാര്‍ക്കും ഇനി പി.എസ്.സി എഴുതാം

കൊച്ചി: ഭിന്നലിംഗക്കാര്‍ക്കും ഇനി മുതല്‍ പി.എസ്.സി നടത്തുന്ന പരീക്ഷകള്‍ എഴുതാമെന്ന് ഹൈക്കോടതി.പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ  അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭിന്നലിംഗക്കാരെ വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാനുള്ള അവസരം നല്‍കാന്‍ ചീഫ് ജസ്റ്റിസ്, അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അപേക്ഷാഫോമില്‍ എഴുതാന്‍ കഴിയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്നെഴുതാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്നും ഹര്‍ജിക്കാര്‍ […]

പെട്രോള്‍ നികുതി കുയ്ക്കില്ല :തോമസ്‌ ഐസക്ക്

തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ നികുതി  കുറയ്ക്കില്ലെന്ന് കേരള ധനമന്ത്രി  തോമസ് ഐസക്ക്. നയപരമായ തീരുമാനം ആദ്യം കേന്ദ്രം കൈക്കൊള്ളട്ടെ, വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കാന്‍ തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളുടെ പാപഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും നികുതി വര്‍ധിപ്പിച്ചത് സംസ്ഥന സര്‍ക്കാരല്ല കേന്ദ്ര സര്‍ക്കാരാണെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ ആ ന്യായം പറഞ്ഞു കൊണ്ട് പെട്രോളിന്‍റെ വില  കൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഈ നയം […]

കാത്തിരിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം….ഓണം ബംപര്‍ നറുക്കെടുപ്പ് ബുധനാഴ്ച

ഓണം, വിഷു, സമ്മര്‍, മണ്‍സൂണ്‍, ക്രിസ്മസ്, പൂജാ ബംപര്‍ നറുക്കെടുപ്പുകളില്‍ എക്കാലവും സൂപ്പര്‍ ഹിറ്റാകുന്നത് ഓണം ബംപര്‍ തന്നെ. കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായ  ഏറ്റവും വലിയ നറുക്കെടുപ്പിനു ഇനി അഞ്ചു നാള്‍ മാത്രം. ബുധനാഴ്ചയാണ് നറുക്കെടുപ്പ്.  10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് മലയാളികള്‍.  നിലവില്‍  60 ലക്ഷം ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്. ഇതില്‍ 52 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു. ഫലം പ്രഖ്യാപിക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കേ ഇനിയും കച്ചവടം തകൃതിയായി നടക്കുമെന്ന കണക്കുകൂട്ടലിലാണ് […]