നീലക്കുറിഞ്ഞി ഉദ്യാന സംരക്ഷണം;മുഖ്യമന്ത്രിക്ക് വി.എസിന്‍റെ കത്ത്

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നല്‍കി.

    നീലക്കുറിഞ്ഞി സങ്കേതത്തിലെ വിസ്തൃതി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെ  വി എസ് ശക്തമായി വിമര്‍ശിച്ചു.  ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സര്‍ക്കാര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  കൂടാതെ കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*