എനിക്ക് ഭര്‍ത്താവിന്‍റെ കൂടെ പോകണം; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; നിലപാട് വ്യക്തമാക്കി ഹാദിയ

കൊച്ചി: തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന് ഹാദിയ. തനിക്ക് നീതി കിട്ടണം. ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ പറഞ്ഞു .

സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി വൈക്കത്തു നിന്നും പുറപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്.

ഇന്ന് രാത്രി പത്തരയോടെ ഡല്‍ഹിയിലെത്തുന്ന ഹാദിയയും കുടുംബവും  കേരളാ ഹൗസിലാണ് താമസിക്കുക. കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും. ഹാദിയയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

 

prp

Related posts

Leave a Reply

*