ശബരിമല യുവതീപ്രവേശനം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്‍റെ ഹര്‍ജികള്‍ പരിഗണിച്ചത്.  ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയുൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ 33 ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നിരീക്ഷണ സമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തില്‍ കടന്നുകയറുന്നതാണ് എന്നതായിരുന്നു […]

പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യം ഇല്ലാതാക്കില്ല:​ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്തു വയസുകാരിയും അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതി പ്രവേശനം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. ഒരു മതത്തിന്‍റെയോ പ്രത്യേക വിഭാഗത്തിന്‍റെയോ അഭിവാജ്യ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരത്തിന്‍റെ […]

സ്ത്രീപ്രവേശന വിധിയെ പിന്തുണച്ച്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചു. ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. റിവ്യൂ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.  തുല്യത എന്ന പരിഗണന നല്‍കിയാണ് ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇത് മാറ്റേണ്ട ഒരു സാഹചര്യവുമില്ല. എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്നത് മുഖ്യ അവകാശം തന്നെയാണ്.ശബരിമല പൊതു […]

ചുവന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് ഹര്‍ജി; വിഡ്ഢിത്തമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ചുവന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി. എന്നാല്‍, ‘വിഡ്ഢിത്തം നിറഞ്ഞത്’ എന്നായിരുന്നു ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയും ചെയ്തു. മുന്‍പും ഇത്തരത്തിലുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. സിഗരറ്റ് പാക്കറ്റിലുള്ളതുപോലെ മദ്യകുപ്പികളിലും ചിത്രങ്ങളടങ്ങിയ മുന്നറിയിപ്പ് നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. എംഎല്‍എമാരും എംപിമാരും വക്കീലന്മാരായി പ്രാക്ടീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടും അധികനാളായിട്ടില്ല. കഴിഞ്ഞ വര്‍ഷം […]

ശബരിമല സ്ത്രീ പ്രവേശനം; ഹര്‍ജികള്‍ ഫെബ്രുവരി 6 ന് പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി 6 ന് പരിഗണിച്ചേക്കും. കോടതിവിധിക്കെതിരെ അമ്പതിലധികം പുന:പരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ റിട്ട് ഹര്‍ജികളും കോടതിയുടെ പരിഗണനയിലാണ്. പുന:പരിശോധന ഹര്‍ജികള്‍ക്കൊപ്പം കോടതിയലക്ഷ്യ ഹര്‍ജികളും പരിഗണിക്കുമെന്നാണ് സൂചന. ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനാണ് സുപ്രീം കോടതി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയെടുത്തതിനാല്‍ തീയതി നീട്ടുകയായിരുന്നു

തെറ്റുകാരനല്ലെങ്കില്‍ പിന്നെന്തിന് ശ്രീശാന്ത് കുറ്റസമ്മതം നടത്തി?; വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ശ്രീശാന്തിനെതിരെ വിമര്‍ശനമുന്നയിച്ച്‌ സുപ്രീംകോടതി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് കോഴക്കേസില്‍ താങ്കള്‍ പൊലീസിനോട് കുറ്റ സമ്മതം നടത്തിയതെന്നും, എന്തിനാണ് താരം കയ്യില്‍ ഇത്രയധികം പണം കരുതിയെന്നും കോടതി ചോദിച്ചു. ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനുളള അപേക്ഷയെ ശ്രീശാന്തിന് നല്‍കാനാവൂ എന്നും സൂചിപ്പിച്ച കോടതി ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും കുറ്റപ്പെടുത്തി. എന്നാല്‍ ഒരു അനാഥാലയത്തിന് നല്‍കാനാണ് കയ്യില്‍ പണം കരുതിയതെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്‍റെ മറുപടി. പൊലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് താന്‍ കുറ്റം സമ്മതിച്ചതെന്നും യഥാര്‍ഥത്തില്‍ ഐപിഎല്‍ കോഴയില്‍ […]

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാന വാരത്തിലേക്കാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്‍റെ ഹര്‍ജി മാറ്റിവെച്ചത്. ദിലീപിന് മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. നടിയെ ആക്രമിച്ച […]

നടിയെ ആക്രമിച്ച കേസ്; മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന് ദിലീപ്

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ തനിക്ക് ഒരാഴ്‌ചത്തെ സമയം വേണമെന്ന് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് ദിലീപ് സമയം നീട്ടി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്. എന്നാല്‍ ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കാന്‍ കഴിയില്ലെന്ന് കാര്യകാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. ഇതിനുള്ള മറുപടി […]

മുഴുവന്‍ സമയ സുരക്ഷ വേണമെന്ന് ആവശ്യം; കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചു. മുഴുവന്‍ സമയസുരക്ഷ തേടിയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്‍റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇവരെ അറിയിച്ചിട്ടുണ്ട്. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് […]

അയോധ്യ കേസ്; ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു.യു.ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. മുമ്ബ് ബാബ്‍റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു. ലളിത് ഹാജരായിട്ടുണ്ടെന്ന് കാണിച്ച്‌ സുന്നി വഖഫ് ബോര്‍ഡ് നിലപാടെടുത്തതോടെയാണ് അദ്ദേഹം പിന്മാറാന്‍ സന്നദ്ധത അറിയിച്ചത്. കേസ് ഇനി ഈ മാസം 29-ന് പരിഗണിക്കും. രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാബഞ്ച് […]