സ്ത്രീപ്രവേശന വിധിയെ പിന്തുണച്ച്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചു. ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

റിവ്യൂ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.  തുല്യത എന്ന പരിഗണന നല്‍കിയാണ് ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇത് മാറ്റേണ്ട ഒരു സാഹചര്യവുമില്ല.

എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്നത് മുഖ്യ അവകാശം തന്നെയാണ്.ശബരിമല പൊതു ക്ഷേത്രമാണെന്നും എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

prp

Related posts

Leave a Reply

*