ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ ഓഫീസുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

ദിനംപ്രതി അമ്പത് ലക്ഷത്തിനു മുകളില്‍ സന്ദര്‍ശകര്‍ ഈ ആപ്പുകള്‍ക്ക് ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ വിജയമാണെങ്കിലും ആപ്പ് വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ പരാതി ബോധിപ്പിക്കാനോ ഇവയ്ക്ക് ഇന്ത്യയില്‍ ഓഫീസുകളൊന്നുമില്ല. രാജ്യത്ത് ഏറെ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ഇന്ത്യയില്‍ ചെറിയൊരു ഓഫിസ് പോലുമില്ല.

ഇതുവഴിയുണ്ടാകുന്ന നൂലാമാലകള്‍ ഒഴിവാക്കാന്‍ ഇന്ത്യില്‍ ചൈനീസ് ആപ്പുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അവയ്ക്ക് ഇന്ത്യയില്‍ ഓഫീസ് ഉണ്ടായിരിക്കണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഐടി-ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകള്‍ക്കെതിരായ പുതിയ നിയമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ കമ്പനികളും ഇന്ത്യയില്‍ ഓഫിസ് തുടങ്ങണമെന്നാണ് നിബന്ധന. ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ട്.

prp

Related posts

Leave a Reply

*