രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബിജെപിയും കോണ്‍ഗ്രസും ശബരിമല യുവതീ പ്രവേശനം ഉപയോഗിച്ചു; വിമര്‍ശനവുമായി എന്‍എസ്എസ്

പത്തനംതിട്ട: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെങ്കിലും വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോണ്‍ഗ്രസും കണ്ടുവെന്നും എന്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നു. ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി. വിശ്വാസ സംരക്ഷകര്‍ എന്ന ലേബലില്‍ എന്‍എസ്എസിന്‍റെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് ഇക്കുറി ബിജെപി കളത്തിലിറങ്ങിയത്. ഈ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ ഏല്‍പ്പിച്ചാണ് എന്‍എസ്എസ് രാഷ്ട്രീയ നിലപാട് അറിയിച്ചത്. ഈശ്വര വിശ്വാസം നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരോ […]

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ലിബി സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റു ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയുണ്ടാക്കിയതിന് അര്‍ത്തുങ്കല്‍ സ്വദേശി ലിബിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റ്. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല കയറുന്നതെന്ന് ലിബി ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടിരുന്നു. പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്‍റ് സി എസ് സുമേഷ് കൃഷ്ണന്‍ പരാതിയിലാണ് ലിബിക്കെതിരെ കേസെടുത്തത്. ലിബി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. […]

ശബരിമല യുവതീപ്രവേശനം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റില്ല

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല. മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്‍റെ ഹര്‍ജികള്‍ പരിഗണിച്ചത്.  ശബരിമല നിരീക്ഷണ സമിതിയ്‌ക്കെതിരായ ഹര്‍ജിയുൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ 33 ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നിരീക്ഷണ സമിതിയുടെ ചില നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തില്‍ കടന്നുകയറുന്നതാണ് എന്നതായിരുന്നു […]

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ് സ്ത്രീയെ മര്‍ദ്ദിച്ചു: 8 കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കുടുംബസമേതം എത്തിയ ചെന്നൈ സ്വദേശിനിയെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് കണ്ടാലറിയാവുന്ന എട്ട് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പമ്പ സി.എ പറഞ്ഞു. രേഖകളില്‍ 56 വയസുണ്ടെന്ന് തെളിഞ്ഞതോടെ പ്രവര്‍ത്തകര്‍ പിന്‍മാറി. അതേസമയം, കൂടുതല്‍ യുവതികള്‍ എത്തിയേക്കുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ശബരിമലയില്‍ തമ്പടിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് ഭര്‍ത്താവിനും സഹോദരിമാര്‍ക്കും ഒപ്പമെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് വെച്ച് തടഞ്ഞത്. ശബരിപീഠത്തിന് സമീപം എത്തിയപ്പോള്‍ പത്തോളം വരുന്ന കര്‍മ്മസമിതി പ്രവര്‍ത്തകര്‍ […]

ആഴ്ചയില്‍ ഒരു ദിവസം കുട്ടികളെ കാണാം; നി‍ര്‍ദേശത്തില്‍ സന്തോഷമെന്ന് കനകദുര്‍ഗ

പെരിന്തല്‍മണ്ണ: കനകദുര്‍ഗക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികളെ വിട്ടുകൊടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണി മുതല്‍ ഞായറാഴ്ച്ച വൈകീട്ട് 5 മണി വരെയാണ് കനകദുര്‍ഗയ്ക്ക് കുട്ടികളെ കാണാനുള്ള അനുമതി കിട്ടിയിരിക്കുന്നത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ വിരോധത്തില്‍ കുട്ടികളെ കാണാന്‍ ഭര്‍ത്താവും വീട്ടുകാരും അനുവദിക്കുന്നില്ലെന്നായിരുന്നു കനക ദുര്‍ഗയുടെ പരാതി. കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ സന്തോഷമെന്ന് കനക ദുര്‍ഗ അറിയിച്ചു. വീട്ടിലെത്തിയപ്പോള്‍ കനകദുര്‍ഗയ്ക്ക് ഭ‍ര്‍തൃമാതാവില്‍ നിന്നും സഹോദരനില്‍ നിന്നും മര്‍ദനമേറ്റെന്ന് ആരോപണമുയര്‍ന്നിരുന്നു. കനകദുര്‍ഗ, തന്നെയാണ് മര്‍ദിച്ചതെന്നാരോപിച്ച്‌ […]

41 ദിവസം ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല: പ്രിയ വാര്യര്‍

കൊച്ചി: അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയാ വാര്യര്‍. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. തികച്ചും അര്‍ത്ഥശൂന്യമായ ഒരു കാര്യമായാണ് ഇതിനെ താന്‍ കാണുന്നതെന്ന് നടി ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ഞാന്‍ കരുതുന്നത് തികച്ചും അര്‍ത്ഥശൂന്യമായ കാര്യമാണെന്നാണ്. ഞാന്‍ ഈ പ്രശ്‌നത്തെ കുറിച്ച്‌ അധികം ആലോചിച്ചിട്ടില്ല. നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. […]

‘ശബരിമലയെ വെറുതെ വിട്ടുകൂടേ? നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്’: പൃഥിരാജ്

ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി നടന്‍ പൃഥിരാജ്. ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് പറഞ്ഞ താരം, അയ്യപ്പനെ കുറിച്ചൊന്നുമറിയാതെ വെറുതേ കാണാമെന്ന് കരുതിയാണ് പോകുന്നതെങ്കില്‍ എന്തിനാണ് അങ്ങനെ പോകുന്നതെന്നും ചോദിക്കുന്നു. ‘ക്ഷേത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അതിന്‍റെ ആചാരങ്ങളിലും വിശ്വസിക്കണം. അല്ലെങ്കില്‍ അതിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ക്ക് നില്‍ക്കരുത്. ശബരിമലയില്‍ ദര്‍ശനത്തിനായി പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാം. അതല്ലാതെ, വെറുതേ കാട്ടില്‍ ഒറ്റു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം […]

പ്രതിഷേധം കനത്തു; മല കയറാനെത്തിയ യുവതിയെ പൊലീസ് തിരിച്ചിറക്കി

ശബരിമല: ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് വീണ്ടും മല കയറി. കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് ശേഷം നിരവധി ഇതര സംസ്ഥാന യുവതികളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്. എന്നാല്‍ ശബരിമലയിലെ പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയാണ് ഇവരില്‍ ഭൂരിഭാഗവും എത്തുന്നതെന്നും പ്രതിഷേധ സാധ്യത അറിയുന്നതോടെ മല കയറാതെ തിരിച്ചു പോകുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ തവണയും […]

പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യം ഇല്ലാതാക്കില്ല:​ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പത്തു വയസുകാരിയും അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതി പ്രവേശനം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. ഒരു മതത്തിന്‍റെയോ പ്രത്യേക വിഭാഗത്തിന്‍റെയോ അഭിവാജ്യ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരത്തിന്‍റെ […]

സ്ത്രീപ്രവേശന വിധിയെ പിന്തുണച്ച്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പിന്തുണച്ചു. ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കളയണമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. റിവ്യൂ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.  തുല്യത എന്ന പരിഗണന നല്‍കിയാണ് ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇത് മാറ്റേണ്ട ഒരു സാഹചര്യവുമില്ല. എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം എന്നത് മുഖ്യ അവകാശം തന്നെയാണ്.ശബരിമല പൊതു […]