ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികള്‍, ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്ന് ബ്രാഹ്മണസഭ

ന്യൂഡല്‍ഹി: ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്ന് ബ്രാഹ്മണ സഭ. റദ്ദാക്കിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമെന്നും വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും അഡ്വ. ശേഖര്‍ നാഫ്‌ഡേ സുപ്രീംകോടതിയില്‍ വാദിച്ചു. അതേസമയം, ഹിന്ദു മതാചാര നിയമത്തിന്‍റെ പകര്‍പ്പ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരം പ്രതിഷ്ഠയുടെ ഭാവം മൂലമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു. പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. ശബരിമലയില്‍ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠയുള്ളത്. […]

കനകദുര്‍ഗ ഭര്‍തൃവീട്ടിലെത്തി; ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റൊരു വീട്ടിലേക്ക് താമസം മാറി

മലപ്പുറം: കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കനകദുര്‍ഗ പ്രതികരിച്ചു. എന്നാല്‍ കനകദുര്‍ഗ വീട്ടിലെത്തും മുന്‍പ് ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട്ടില്‍ നിന്നിറങ്ങിപോയി. ശബരിമല ദര്‍ശനം നടത്തിയതിന്‍റെ പേരില്‍ വീട്ടില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമ ന്യായാലയ കോടതി കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുര്‍ഗ ഭര്‍തൃ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗ […]

കനക ദുര്‍ഗയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി

പെരുന്തല്‍മണ്ണ: ശബരിമല പ്രവേശനം നടത്തിയ കനകദുര്‍ഗയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുമതി. പുലാമന്തോള്‍ ഗ്രാമ ന്യായാലയമാണ് (പെരുന്തല്‍മണ്ണ ഗ്രാമകോടതി) അനുമതി നല്‍കിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരം കനകദുര്‍ഗ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കഴിയാനുള്ള അവകാശം നിഷേധിക്കരുതെന്ന് കോടതി പറഞ്ഞു. കനകദുര്‍ഗയെ ആരും തടയരുത്. ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും കോടതി പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസി കീഴടങ്ങി

കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തിലെ പ്രതിയായ നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12 ന് ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പോലീസ് കേസ് എടുത്തത്. ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച്‌ കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു നടന്‍റെ വിവാദ പ്രസംഗം. വിധി പ്രസ്താവിച്ച […]

വിശ്വാസവും പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി അജു വര്‍ഗീസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ്. വിശ്വാസവും ഭരണഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ലെന്ന് അജു വര്‍ഗീസ് അഭിപ്രായപ്പെടുന്നു. ഒരു സിനിമ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു തന്‍റെ നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തില്‍ ശബരിമല സംബന്ധിച്ച് അജു പറയുന്നത് ഇങ്ങനെ, ‘ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തില്‍ എനിക്ക് കാര്യമായ അറിവില്ല. പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് ഭൂരിഭാഗം […]

ശബരിമലയില്‍ ദര്‍ശനം നടത്തിയത് 2 യുവതികള്‍ മാത്രം: കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം 2 യുവതികള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞു. സുപ്രീംകോടതി വിധി വന്നതിനു ശേഷം 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള എത്ര സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന കെ. മുരളീധരന്‍റെ ചോദ്യത്തിനായിരുന്നു രേഖാമൂലം മന്ത്രിയുടെ മറുപടി. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചാല്‍ നടയടച്ചുള്ള പരിഹാരക്രിയയ്ക്ക് ദേവസ്വം […]

ശബരിമല സ്ത്രീ പ്രവേശനം; ഹര്‍ജികള്‍ ഫെബ്രുവരി 6 ന് പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി 6 ന് പരിഗണിച്ചേക്കും. കോടതിവിധിക്കെതിരെ അമ്പതിലധികം പുന:പരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ റിട്ട് ഹര്‍ജികളും കോടതിയുടെ പരിഗണനയിലാണ്. പുന:പരിശോധന ഹര്‍ജികള്‍ക്കൊപ്പം കോടതിയലക്ഷ്യ ഹര്‍ജികളും പരിഗണിക്കുമെന്നാണ് സൂചന. ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനാണ് സുപ്രീം കോടതി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയെടുത്തതിനാല്‍ തീയതി നീട്ടുകയായിരുന്നു

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് പൊലീസിന്‍റെ അറിവോടെയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത് പൊലീസിന്‍റെ അറിവോടെയെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. യുവതികള്‍ക്ക് അകമ്പടി പോയത് മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പത്തനംതിട്ട എസ്.പി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. യുവതികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. ജീവനക്കാര്‍ക്കും വിഐപികള്‍ക്കും പ്രവേശിക്കാനുള്ള വാതിലിലൂടെ രണ്ട് യുവതികള്‍ക്ക് എങ്ങനെ പ്രവേശിക്കാന്‍ കഴിഞ്ഞുവെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്. യുവതികളുടെ ആവശ്യം പരിഗണിച്ചാണ്‌സംരക്ഷണം ഒരുക്കിയത്. പമ്പയില്‍ […]

കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റി

തിരൂര്‍: വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റിവെച്ചു. കേസ് പരിഗണിച്ചത് തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കനകദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കനകദുര്‍ഗയ്ക്ക് ആശ്രയ കേന്ദ്രത്തില്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നായിരുന്നു കനകദുര്‍ഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്.

കനകദുര്‍ഗയെ വീട്ടില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവിന് താല്‍പര്യമില്ല; വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ പ്രവേശിപ്പിച്ചു

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ ജീവിതം പ്രതിസന്ധിയില്‍. കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു. പോലീസ് ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് കൃഷ്ണനുണ്ണി കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് കനക ദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ പൊലീസ് പ്രവേശിപ്പിച്ചു. അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും താല്‍കാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ് ഈ സെന്‍റര്‍. മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കനകദുര്‍ഗ. തിങ്കളാഴ്ച വൈകീട്ടെത്തിയ കനകദുര്‍ഗയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയില്‍ എത്തിയ കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് […]