ശബരിമല സ്ത്രീ പ്രവേശനം; ഹര്‍ജികള്‍ ഫെബ്രുവരി 6 ന് പരിഗണിച്ചേക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി 6 ന് പരിഗണിച്ചേക്കും. കോടതിവിധിക്കെതിരെ അമ്പതിലധികം പുന:പരിശോധനാ ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ റിട്ട് ഹര്‍ജികളും കോടതിയുടെ പരിഗണനയിലാണ്.

പുന:പരിശോധന ഹര്‍ജികള്‍ക്കൊപ്പം കോടതിയലക്ഷ്യ ഹര്‍ജികളും പരിഗണിക്കുമെന്നാണ് സൂചന. ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാനാണ് സുപ്രീം കോടതി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയെടുത്തതിനാല്‍ തീയതി നീട്ടുകയായിരുന്നു

prp

Related posts

Leave a Reply

*