ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികള്‍, ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്ന് ബ്രാഹ്മണസഭ

ന്യൂഡല്‍ഹി: ആചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്ന് ബ്രാഹ്മണ സഭ. റദ്ദാക്കിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമെന്നും വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും അഡ്വ. ശേഖര്‍ നാഫ്‌ഡേ സുപ്രീംകോടതിയില്‍ വാദിച്ചു.

അതേസമയം, ഹിന്ദു മതാചാര നിയമത്തിന്‍റെ പകര്‍പ്പ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു. ശബരിമലയിലെ ആചാരം പ്രതിഷ്ഠയുടെ ഭാവം മൂലമാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു. പ്രതിഷ്ഠയുടെ പ്രത്യേകത മാത്രം കണക്കിലെടുത്താണ് നിയന്ത്രണം. ശബരിമലയില്‍ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠയുള്ളത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് ഇത് കണക്കിലെടുത്തത്. മറ്റുള്ളവര്‍ പരാമര്‍ശിച്ചതേയുള്ളൂ.

വിശ്വാസികള്‍ ദൈവത്തെ ആരാധിക്കുന്നത് പ്രത്യേക രൂപഭാവത്തിലാണ്. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യഭാവം അംഗീകരിച്ചാല്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാതാകും. വേര്‍തിരിവ് ജാതിയെ അടിസ്ഥാനമാക്കിയല്ല. അതിനാല്‍ അയിത്താചാരത്തിനെതിരായ നിയമം നിലനില്‍ക്കില്ലെന്നും അഭിഷേക് സിങ്വി വാദിച്ചു. പൗരാവകാശത്തില്‍ 25,26 അനുച്ഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്നും യുക്തികൊണ്ട് അളക്കാന്‍ ശബരിമല മ്യൂസിയമല്ലെന്നും സിങ്‌വി പറഞ്ഞു.

prp

Related posts

Leave a Reply

*